മന്ത്രി വി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം

തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തമാക്കും. നിയമസഭാ കയ്യാങ്കളി കേസില്‍ സര്‍ക്കാരിന് തിരിച്ചടിയായ സുപ്രീംകോടതി ഉത്തരവും മന്ത്രിയുടെ രാജി ആവശ്യത്തിലും അടിയന്തര പ്രമേയം കൊണ്ടുവരാനാണ് പ്രതിപക്ഷ നീക്കം.

ശിവന്‍കുട്ടി രാജിവെക്കുക, ക്രിമിനലുകള്‍ക്ക് വേണ്ടി പൊതുഖജനാവ് ധൂര്‍ത്തടിക്കുന്ന സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ഇന്ന് കോണ്‍ഗ്രസ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. കലക്‌ട്രേറ്റുകള്‍ക്ക് മുന്നില്‍ മാര്‍ച്ചും ധര്‍ണയും നടത്താനാണ് തീരുമാനം. നാളെ വൈകുന്നേരം ഇതേ ആവശ്യം ഉന്നയിച്ച്‌ മണ്ഡലം തലത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തും.

നിയമസഭയ്ക്ക് പുറത്ത് കോണ്‍ഗ്രസും ബഹുജന സംഘടനകളും പ്രതിഷേധം സംഘടിപ്പിക്കും. രാജിയില്ലാതെ പിന്നോട്ടില്ലെന്നാണ് കെപിസിസി പറയുന്നത്. എന്നാല്‍ ശിവന്‍കുട്ടി മന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്ന് സിപിഎമ്മും വ്യക്തമാക്കിയിട്ടുണ്ട്.

Top