കെ – റെയില്‍ പദ്ധതി എതിര്‍ക്കാന്‍ തീരുമാനിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കെ – റെയില്‍ പദ്ധതിയെ എതിര്‍ക്കാന്‍ യുഡിഎഫ് തീരുമാനം. കെ- റെയില്‍ അതിവേഗ റെയില്‍പാത പരിസ്ഥിതിക്ക് വന്‍ ദോഷം ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വാദിച്ചു. പദ്ധതി സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നും മറ്റുമാണ് യുഡിഎഫ് ഉപസമിതിയുടെ കണ്ടെത്തലെന്നും ബദല്‍ പദ്ധതി വേണമെന്നും സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കെ-റെയില്‍ സില്‍വര്‍ ലൈന്‍ അശാത്രീയമാണെന്നാണ് യു ഡി എഫ് യോഗം വിലയിരുത്തല്‍. പാരിസ്ഥിതിക ആഘാതപഠനം പോലും നടത്താതെയാണ് ഭൂമി ഏറ്റെടുക്കാന്‍ നീക്കം നടക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. കെ-റെയില്‍ പദ്ധതി കേരളത്തെ രണ്ടായി വിഭജിക്കുമെന്ന് വി ഡി സതീശന്‍ പറഞ്ഞു.

വന്‍കിട പദ്ധതികള്‍ക്കും റെയിലിനും യു ഡി എഫ് എതിരല്ല. എന്നാല്‍ പദ്ധതി സുതാര്യമല്ലെന്നും ആനുപാതിക ഗുണം ലഭിക്കില്ലെന്നും വി ഡി സതീശന്‍ ചൂണ്ടികാണിച്ചു. പദ്ധതിക്കായുള്ള സ്ഥലമെടുപ്പ് നിയമം ലംഘിച്ചാണെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് യു ഡി എഫ് ബദല്‍ നിര്‍ദേശം മുന്നോട്ട് വെയ്ക്കുമെന്നും വ്യക്തമാക്കി.

Top