കാര്‍ഷിക ബില്‍; പ്രതിപക്ഷം സംയുക്തമായി രാഷ്ട്രപതിയെ കാണും

ന്യൂഡല്‍ഹി: കാര്‍ഷിക ബില്ല് അംഗീകരിക്കരുതെന്ന ആവശ്യവുമായി പ്രതിപക്ഷം സംയുക്തമായി രാഷ്ട്രപതിയെ കാണും. ശബ്ദവോട്ടോടുകൂടി പാര്‍ലമെന്റിന്റെ ഇരുസഭകളും കര്‍ഷക വിരുദ്ധമായ കാര്‍ഷിക ബില്ല് പാസ്സാക്കിയതിന്റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷം സംയുക്തമായി രാഷ്ട്രപതിയെ കാണാന്‍ നിശ്ചയിച്ചിരിക്കുന്നത്.
നേരത്തെ ശിരോമണി അകാലിദള്‍ രാഷ്ട്രപതിയെ കാണുകയും ബില്ലില്‍ ഒപ്പു വയ്ക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച് നിവേദനവും നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ പ്രതിപക്ഷം സംയുക്തമായി രാഷ്ട്രപതിയെ കാണാന്‍ തീരുമാനമെടുത്തിരിക്കുന്നത്.

Top