റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതിയെ ശക്തമായി എതിര്‍ക്കും: രമേശ് ചെന്നിത്തല

 

രണ സംവിധാനത്തെയും മുന്നണി ഭരണത്തെയും തകര്‍ക്കുന്ന റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതിയെ ശക്തമായി എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കും വകുപ്പ് സെക്രട്ടറിമാര്‍ക്കും കൂടുതല്‍ അധികാരം നല്‍കുന്ന റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതിയിലൂടെ മുഖ്യമന്ത്രി അധികാരം തന്റെ കൈയില്‍ കേന്ദ്രീകരിക്കാന്‍ ശ്രമിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

15 വര്‍ഷത്തിന് ശേഷമാണ് റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ ആലോചന നടത്തിയത്. ഏകദേശം ഒരു വര്‍ഷം മുനപ് സര്‍ക്കാര്‍ ഇതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. റൂള്‍സ് ഓഫ് ഭേദഗതിയില്‍ ഏറ്റവും പ്രധാനപ്പെട്ട മാറ്റം വകുപ്പ് സെക്രട്ടറിമാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നു എന്നതാണ്. റൂള്‍സ് ഓഫ് ബിസിനസില്‍ ഭേദഗതി വന്നാല്‍ മറ്റു മന്ത്രിമാര്‍ക്ക് കാല്‍ കാശിന്റെ വില പോലും ഉണ്ടാകാന്‍ പോകുന്നില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Top