ചാറ്റ്ജിപിടിയിൽ ജോലി ചെയ്യാൻ അവസരം; വാർഷിക ശമ്പളം 4 കോടി രൂപ വരെ

കോഡിങ്, മെഷീൻ ലേണിങ് എന്നിവയിൽ വൈദഗ്ധ്യമുള്ളവർക്കായി വാതിൽ തുറന്നിട്ട് ചാറ്റ്ജിപിടി സ്രഷ്ടാക്കളായ ഓപ്പൺ എഐ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സുരക്ഷയിൽ ശ്രദ്ധയൂന്നിയുള്ള പ്രവർത്തനങ്ങൾക്കായി തിരഞ്ഞെടുക്കുന്ന റിസർച് എൻജിനീയർമാർക്ക് 2 കോടി രൂപ മുതൽ 3.7 കോടി രൂപ വരെയാണ് വാർഷിക ശമ്പളം. മറ്റ് ആനൂകൂല്യങ്ങളും ലഭിക്കും.

റിസർച് എൻജിനീയർമാരുടെ മുകളിലുള്ള റിസർച് മാനേജർ തസ്തികയിൽ 3.4 കോടി രൂപ മുതൽ 4.1 കോടി രൂപ വരെയും വാർഷിക ശമ്പളം ലഭിക്കും. ഒഴിവുകളേറെയും യുഎസിലാണ്. വിലാസം: Openai.com/careers

 

Top