ഓപ്പോ ഫൈൻഡ് X2ന്റെ വില കുറച്ചു

ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഒപ്പോ തങ്ങളുടെ പ്രീമിയം സ്മാർട്ട്ഫോൺ ആയ ഫൈൻഡ് X2ന്റെ വില കുറച്ചു. കഴിഞ്ഞ വർഷം ജൂണിൽ വില്പനക്കെത്തിയ ഫൈൻഡ് X2ന്റെ വില 7,000 രൂപയാണ് കുറച്ചത്. ആഗോള വിപണിയിൽ ഫൈൻഡ് X2ന്റെ പിൻഗാമി  ഫൈൻഡ് x3 അവതരിപ്പിച്ച് അധികം താമസമില്ലാതെയാണ് ഫൈൻഡ് X2ന്റെ വില കുറിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയം. ഇത് ഒപ്പോ ഫൈൻഡ് X3 അധികം താമസമില്ലാതെ ഇന്ത്യയിലെത്തും എന്ന സൂചന നൽകുന്നു.

12 ജിബി റാമും 256 ജിബി സ്റ്റോറേജ് കപ്പാസിറ്റിയുമുള്ള അടിസ്ഥാന ഓപ്പോ ഫൈൻഡ് X2 സ്മാർട്ട്ഫോണിന് 64,900‌ രൂപയായിരുന്നു ലോഞ്ച് വില. എന്നാലിപ്പോൾ 7,000 രൂപ കുറഞ്ഞ് 57,990 രൂപയ്ക്ക് ഫോൺ വാങ്ങാം. കറുപ്പ് (സെറാമിക്), ഓഷ്യൻ (ഗ്ലാസ്) എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് ഓപ്പോ ഫൈൻഡ് X2 വാങ്ങാൻ സാധിക്കുക.

Top