‘ഓപ്പോ A9 2020 വാനില മിന്റ് പതിപ്പ്’; പുതിയ കളര്‍ വേരിയന്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു

പ്പോ A9 2020 വാനില മിന്റ് പതിപ്പ്’ എന്ന പേരില്‍ A9 2020 ന്റെ മറ്റൊരു കളര്‍ വേരിയന്റ് ഓപ്പോ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. കമ്പനി അടുത്തിടെ ഓഫ്ലൈന്‍ മാര്‍ക്കറ്റിനായി ഗ്രേഡിയന്റ് വൈറ്റ്-ടീല്‍ കളര്‍ ഓപ്ഷന്‍ പുറത്തിറക്കയിരുന്നു.

A9 2020 വാനില മിന്റ് പതിപ്പ് 8 ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജുമയാണ് വരുന്നത്. A9 2020 വാനില മിന്റ് പതിപ്പ് അവതരിപ്പിക്കുന്നതിനെക്കുറിച്ച് ഓപ്പോ ഇന്ത്യ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യ്തിരുന്നു. മറൈന്‍ ഗ്രീന്‍, സ്‌പേസ് പര്‍പ്പിള്‍, വൈറ്റ്-ടീല്‍ കളര്‍ ഓപ്ഷനുകളില്‍ ഈ പുതിയ സ്മാര്‍ട്‌ഫോണ്‍ വേരിയന്റ് ഇതിനകം ലഭ്യമാണ്.

പുതിയ രൂപത്തിന് പുറമെ, ഈ സ്മാര്‍ട്ട്‌ഫോണിന്റെ മറ്റെല്ലാ സവിശേഷതകളും അതേപടി തുടരുന്നു. 4 ജി.ബി റാമുള്ള അടിസ്ഥാന മോഡലിന് 15,990 രൂപയാണ് വില വരുന്നത്. 8 ജിബി റാമുള്ള ടോപ്പ് മോഡലിന് 19,990 രൂപയാണ് വില നല്‍കിയിരിക്കുന്നത്. ബ്ലൂടൂത്ത് 5.0, ഡോള്‍ബി അറ്റ്മോസ്, വൈഡ്വിന്‍ എല്‍ 1 സര്‍ട്ടിഫിക്കേഷന്‍, റിവേഴ്സ് ചാര്‍ജിംഗ്, എന്നിവയാണ് മറ്റ് സവിശേഷതകള്‍.

Top