ഓപ്പോയുടെ സബ് ബ്രാന്‍ഡ് ‘റിനോ’ ഏപ്രില്‍ 10ന് ചൈനീസ് വിപണിയില്‍

പുതിയ മോഡലുമായി ഓപ്പോ വിപണിയില്‍ എത്തുന്നു. സബ് ബ്രാന്‍ഡായ ‘റിനോ’യാണ് ഓപ്പോ ചൈനീസ് വിപണിയില്‍ അവതരിപ്പിക്കുന്ന പുതിയ മോഡല്‍. യുവാക്കളെ ലക്ഷ്യമിട്ടുകൊണ്ടാണ് ഓപ്പോ തങ്ങളുടെ പുതിയ മോഡല്‍ അവതരിപ്പിക്കുന്നത്.

‘റിനോ’ യില്‍ പിന്‍ ക്യാമറ ഡ്യുവല്‍ ആയിരിക്കും. ചൈനയില്‍ ഏപ്രില്‍ 10നാണ് ‘റിനോ’ വിപണിയില്‍ എത്തുന്നത്. ഓപ്പോയുടെ വൈസ്പ്രസിഡന്റ് ബ്രയന്‍ ഷെന്‍ ആണ് ‘റിനോ’ ഏപ്രില്‍ 10ന് വിപണിയില്‍ എത്തുന്ന കാര്യം അറിയിച്ചത്.ഓപ്പോ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ സബ് ബ്രാന്‍ഡ് ആയിരുന്ന റിയല്‍മി ഇന്ത്യന്‍ വിപണിയില്‍ വന്‍ ചലനമാണ് സൃഷ്ടിച്ചത്.

Top