പുതിയ സ്മാര്‍ട്ട്‌ഫോണ്‍; ഓപ്പോ k1 ഉടന്‍ വിപണിയിലെത്തും

ഓപ്പോയുടെ പുതിയ സ്മാര്‍ട്ട്‌ഫോണായ k1 ഉടന്‍ വിപണിയിലെത്തുമെന്ന് കമ്പനി. ഫെബ്രുവരി 6ന് k1 ഔട്ട്‌ലറ്റുകളില്‍ എത്തുമെന്നാണ് ഓപ്പോ അറിയിച്ചിരിക്കുന്നത്. ഇന്‍ ഡിസ്‌പ്ലേ ഫിംഗര്‍ പ്രിന്റോടെ എത്തുന്ന ഫോണ്‍ കഴിഞ്ഞ ഒക്ടോബറിലാണ് ചൈനയിലെത്തിയത്. 6ജിബി റാം ശേഷിയുള്ള ഫോണിന്റെ പ്രധാന പ്രത്യേകതയാണ് 25 എംപി സെല്‍ഫി ക്യാമറ.

17,000 രൂപ മുതലായിരിക്കും ഫോണിന്റെ വിപണി വില. k1 ന്റെ ഫോണിന്റെ ഒരു 4ജിബി മോഡലും ഉടന്‍ പുറത്തിറങ്ങുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. റെഡ്, ബ്ലൂ കളറുകളിലാവും ഫോണ്‍ ലഭ്യമാവുക. ഇന്ത്യയില്‍ ആദ്യഘട്ടത്തില്‍ ഫ്‌ലിപ്പ്കാര്‍ട്ട് വഴിയാകും വില്‍പ്പന. ആന്‍ഡ്രോയ്ഡ് 8.1 ഓറീയോ അധിഷ്ഠിത കളര്‍ ഒഎസ് 5.2 ആയിരിക്കും ഈ ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം. 6.4 ഇഞ്ച് ആയിരിക്കും സ്‌ക്രീന്‍ വലിപ്പം. 1080×2340 പിക്‌സലായിരിക്കും ഫോണിന്റെ സ്‌ക്രീന്‍ റെസല്യൂഷന്‍.

Top