ഒപ്പോ റെനോ 3 പ്രോയ്ക്ക് ആമസേണില്‍ വിലക്കുറവ് ; ഫോണിന് 5000 രൂപ കുറവ്

പ്പോയുടെ മികച്ച സ്മാര്‍ട്ട് ഫോണുകളില്‍ ഒന്നായ Oppo Reno 3 Pro ഇപ്പോള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണില്‍ നിന്നും വിലക്കുറവില്‍ വാങ്ങം. ഏകദേശം 5000 രൂപവിലക്കുറവില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങാം. ഇപ്പോള്‍ 8 ജിബിയുടെ റാം വേരിയന്റുകള്‍ 27990 രൂപയ്ക്ക് വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .

6.7 ഇഞ്ചിന്റെ Super AMOLED ഫുള്‍ HD പ്ലസ് ഡിസ്പ്ലേയിലാണ് ഇത് എത്തിയിരിക്കുന്നത് .കൂടാതെ 1080×2400 പിക്‌സല്‍ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ 20.9 ആസ്‌പെക്റ്റ് റെഷിയോയും ഇതിനുണ്ട് .കൂടാതെ ഡിസ്പ്ലേയുടെ സവിശേഷതകളില്‍ എടുത്തുപറയേണ്ട മറ്റൊരു സവിശേഷത ഇതിന്റെ ഡ്യൂവല്‍ പഞ്ച് ഹോള്‍ ഡിസ്പ്ലേയാണ് .91.5 പെര്‍സെന്റ് സ്‌ക്രീന്‍ മുതല്‍ ബോഡി വരെ റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .

ക്വാഡ് പിന്‍ ക്യാമറകളാണ് ഈ സ്മാര്‍ട്ട് ഫോണുകളുടെ മറ്റൊരു സവിശേഷത .64 മെഗാപിക്‌സല്‍ + 13 മെഗാപിക്‌സല്‍ + 8 മെഗാപിക്‌സല്‍ + 2 മെഗാപിക്‌സലിന്റെ ക്വാഡ് ക്യാമറകളും കൂടാതെ 44 മെഗാപിക്‌സല്‍ + 2 മെഗാപിക്‌സലിന്റെ ഡ്യൂവല്‍ സെല്‍ഫി ക്യാമറകളും ഇതിനുണ്ട് .4025mAhന്റെ ബാറ്ററി ലൈഫും ഈ സ്മാര്‍ട്ട് ഫോണുകള്‍ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 0W VOOC Flash Charge 4.0 ടെക്ക്‌നോളജിയും ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് ലഭിക്കുന്നുണ്ട് .4G VoLTE, Wi-Fi 802.11ac, Bluetooth, GPS/ A-GPS, USB Type-C പോര്‍ട്ട് എന്നിവ മറ്റു സവിശേഷതകളാണ് .

Top