ഓപ്പോ റെനോ 2 പരമ്പര സ്മാർട്ഫോണുകൾ ഓഗസ്റ്റ് 28ന് ഇന്ത്യൻ വിപണിയിലേയ്ക്ക്

പ്പോയുടെ റെനോ 2 പരമ്പര സ്മാർട്ഫോണുകൾ ഓഗസ്റ്റ് 28 ന് ഇന്ത്യൻ വിപണിയിലെത്തും. ഓപ്പോ തന്നെയാണ് പുതിയ ഫോണുകൾ പുറത്തിറക്കുന്നതിനെ കുറിച്ച് പ്രഖ്യാപിച്ചത്.

ക്വാഡ് ക്യാമറ സംവിധാനത്തോടെ എത്തുന്ന ഫോണിൽ 20 X സൂം സൗകര്യവും ലഭ്യമാകും. ആദ്യ ഓപ്പോ റെനോ ഫോണുകളിൽ അവതരിപ്പിച്ച ഷാർക്ക് ഫിൻ സെൽഫി ക്യാമറയാവും ഫോണിൽ.

റെനോ 2 പരമ്പരയിൽ രണ്ട് ഫോണുകളായിരിക്കും ഓപ്പോ അവതരിപ്പിക്കുക. ഒന്ന് റെനോ 2 സ്റ്റാന്റേർഡ് പതിപ്പും. രണ്ടാമത്തേത് റെനോ 20X സൂം പതിപ്പുമാണ്.

6.43 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ ആയിരിക്കും ഫോണിനെന്നാണ് റിപ്പോർട്ടുകൾ. ഫുൾ വ്യൂ ഡിസ്പ്ലേ ആയിരിക്കും. ഫോണിന്റെ ബാറ്ററി കപ്പാസിറ്റി 4065 എംഎഎച്ച് ആയിരിക്കും. ബാറ്ററിയിൽ വൂക്ക് അതിവേഗ ചാർജർ സൗകര്യവും ഉണ്ടാവും..

Top