ഓപ്പോ റെനോ 6, റെനോ 6 പ്രോ സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്

പ്പോ റെനോ 6 സീരീസ് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ഇന്ത്യയിലേക്ക് വരാനിരിക്കുന്ന റെനോ സീരീസ് സ്മാര്‍ട്ട്ഫോണ്‍ വാനില റെനോ 6, റെനോ 6 പ്രോ എന്നിവയായിരിക്കുമെന്നും ഫ്‌ലിപ്പ്കാര്‍ട്ട് വെളിപ്പെടുത്തുന്നുണ്ട്. രണ്ട് സ്മാര്‍ട്‌ഫോണുകളും ഈ വര്‍ഷം ആദ്യം ചൈനയില്‍ അവതരിപ്പിച്ചിരുന്നു.

ഓപ്പോയുടെ വരാനിരിക്കുന്ന റെനോ സ്മാര്‍ട്ട്ഫോണുകളില്‍ ബോക്കെ ഫ്‌ലെയര്‍ പോര്‍ട്രെയിറ്റ് വീഡിയോ ഫീച്ചര്‍ ചെയ്യും. പ്രവര്‍ത്തനക്ഷമമാക്കുമ്പോള്‍, സബ്ജക്റ്റ് ഫോക്കസ് ചെയ്യുന്ന സമയത്ത് ‘ശാലോ ഡെപ്പ്ത്ത് ഓഫ് ഫീല്‍ഡ്’ ഇവിടെ പ്രവര്‍ത്തിക്കുന്നു. ഈ രണ്ട് ഡിവൈസുകളുടെ കുറിച്ചും മൈക്രോസൈറ്റ് കൂടുതല്‍ വെളിപ്പെടുത്തിയിട്ടില്ല. ഇതിന്റെ വാനില മോഡലില്‍ മീഡിയടെക് ഡൈമെന്‍സിറ്റി 900 5 ജി പ്രോസസര്‍ അവതരിപ്പിക്കും. പ്രോ മോഡല്‍ മീഡിയടെക് ഡൈമെന്‍സിറ്റി 1200 SoC പ്രോസസറുമായി വരും.

ഇന്ത്യയില്‍ പ്രോ + മോഡല്‍ അവതരിപ്പിക്കുന്നതിനെക്കുറിച്ച് ഇതുവരെ ഒരു വ്യക്തതയുമില്ല. പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങുന്നവര്‍ ശ്രദ്ധിക്കുക, ജൂലൈയില്‍ പുറത്തിറങ്ങുന്ന ഫോണുകള്‍ ഇവയാണ് രണ്ട് സ്‌ക്രീനിലും വ്യത്യസ്ത സ്‌ക്രീന്‍ വലുപ്പങ്ങളുള്ള 90Hz അമോലെഡ് റിഫ്രഷ് റേറ്റ് ഡിസ്പ്ലേയാണ് നല്‍കിയിട്ടുള്ളത്. വാനില മോഡലിന് 6.43 ഇഞ്ച് എഫ്എച്ച്ഡി + ഫ്‌ലാറ്റ് അമോലെഡ് ഡിസ്‌പ്ലേയും, ചൈനയിലെ പ്രോ മോഡലിന് 6.55 ഇഞ്ച് എഫ്എച്ച്ഡി + വളഞ്ഞ അമോലെഡ് ഡിസ്‌പ്ലേയുമാണ് നല്‍കിയിട്ടുള്ളത്. ഈ സ്മാര്‍ട്‌ഫോണുകള്‍ക്ക് പിന്നിലായി ഒരു ട്രിപ്പിള്‍ ക്യാമറ സംവിധാനമാണ് നല്‍കിയിട്ടുള്ളത്. 64 എംപി പ്രൈമറി ക്യാമറ, 8 എംപി അള്‍ട്രാവൈഡ് സെന്‍സര്‍, 2 എംപി മാക്രോ ക്യാമറ എന്നിവയുണ്ട്.

 

 

Top