ഓപ്പോ റെനോ 4 പ്രോ ഇന്ത്യയില്‍ അവതരിപ്പിച്ചു; വില 34,990 രൂപ

പ്പോ റെനോ 4 പ്രോ ഇന്ത്യന്‍ വിപണിയിലെത്തി. ഇന്ത്യയില്‍ ഓപ്പോ റെനോ 4 പ്രോ സ്മാര്‍ട്ട്‌ഫോണിന്റെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 34,990 രൂപയാണ് വില. സ്റ്റാര്‍റി നൈറ്റ്, സില്‍ക്കി വൈറ്റ് എന്നിങ്ങനെ രണ്ട് വ്യത്യസ്ത നിറങ്ങളില്‍ ഈ ഡിവൈസ് ലഭ്യമാകും. ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട്, സ്‌നാപ്ഡീല്‍, പേടിഎം മാള്‍, ടാറ്റ ക്ലിക്ക്, റിലയന്‍സ് ഡിജിറ്റല്‍, ക്രോമ, സംഗീത, പൂര്‍വിക എന്നിവയുള്‍പ്പെടെ വിവിധ ഓണ്‍ലൈന്‍, ഓഫ്ലൈന്‍ റീട്ടെയില്‍ സ്റ്റോറുകള്‍ വഴി ഈ ഡിവൈസ് വില്‍പ്പനയ്‌ക്കെത്തും. ഓഗസ്റ്റ് 5നാണ് ഈ ഡിവൈസ് വില്‍പ്പനയ്‌ക്കെത്തുന്നത്.

തിരഞ്ഞെടുത്ത ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ച് ഈ ഡിവൈസ് വാങ്ങുമ്പോള്‍ 10 ശതമാനം ക്യാഷ്ബാക്ക്, കാഷിഫൈ വഴിയുള്ള എക്‌സ്‌ചേഞ്ച് ഡിസ്‌കൌണ്ട്, ഒമ്പത് മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകള്‍ എന്നിവ ഈ ഡിവൈസ് വാങ്ങുമ്പോള്‍ ലഭിക്കുന്ന ഓഫറുകളാണ്. ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് എന്നിവയില്‍ ഈ ഡിവൈസിനായി മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് 1,000 ‘യുണീക്ക് ഗിഫ്റ്റ് ബോക്‌സുകള്‍’ ലഭ്യമാകുമെന്നും ഓപ്പോ അറിയിച്ചു.

ഡ്യുവല്‍ സിം (നാനോ) സപ്പോര്‍ട്ടുള്ള ഓപ്പോ റെനോ 4 പ്രോ ആന്‍ഡ്രോയിഡ് 10 ബേസ്ഡ് കളര്‍ ഒഎസ് 7.2 വില്‍ പ്രവര്‍ത്തിക്കുന്നു. 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി+ (1,080×2,400 പിക്സല്‍) 3 ഡി ബോര്‍ഡര്‍ലെസ് സെന്‍സ് സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേയാണ് ഡിവൈസില്‍ ഉള്ളത്. ഈ ഡിസ്‌പ്ലെയ്ക്ക് 90 ഹെര്‍ട്‌സ് റിഫ്രഷ്‌റേറ്റും 180 ഹെര്‍ട്‌സ് വരെ ടച്ച് സാമ്പിള്‍ റേറ്റും ഉണ്ട്. ഒക്ടാ കോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 720 ജി SoCയാണ് ഡിവൈസിന് കരുത്ത് നല്‍കുന്നത്. ഇതിനൊപ്പം 8 ജിബി എല്‍പിഡിഡിആര്‍ 4 എക്സ് റാമും ഉണ്ട്. മള്‍ട്ടി-കൂളിംഗ് സിസ്റ്റവും ഫോണില്‍ നല്‍കിയിട്ടുണ്ട്.

ക്വാഡ് റിയര്‍ ക്യാമറ സെറ്റപ്പാണ് നല്‍കിയിട്ടുള്ളത്. ഇതില്‍ എഫ് / 1.7 ലെന്‍സുള്ള 48 മെഗാപിക്‌സല്‍ പ്രൈമറി സോണി ഐഎംഎക്‌സ് 586 സെന്‍സറും അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സുള്ള 8 മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സറും ഉള്‍പ്പെടുന്നു. ഇതിനൊപ്പം 2 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടറും 2 മെഗാപിക്‌സല്‍ മോണോ ഷൂട്ടറും നല്‍കിയിട്ടുണ്ട്. ഫോണില്‍ എഫ് / 2.4 ലെന്‍സുള്ള 32 മെഗാപിക്‌സല്‍ സോണി ഐഎംഎക്‌സ് 616 സെല്‍ഫി ക്യാമറയാണ് നല്‍കിയിട്ടുള്ളത്.

ഓപ്പോ റെനോ 4 പ്രോ സ്റ്റോറേജ് പരിശോധിച്ചാല്‍ 128 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജാണ് ഡിവൈസില്‍ നല്‍കിയിട്ടുള്ളത്. ഡിവൈസില്‍ മൈക്രോ എസ്ഡി കാര്‍ഡിനായി ഒരു പ്രത്യേക സ്ലോട്ടും നല്‍കിയിട്ടുണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളായി 4 ജി എല്‍ടിഇ, വൈ-ഫൈ 6, ബ്ലൂടൂത്ത് വി 5.1, ജിപിഎസ് / എ-ജിപിഎസ് / നാവിക്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്ഫോണ്‍ ജാക്ക് എന്നിവയും റെനോ 4 പ്രോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷയ്ക്കായി ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറാണ് ഡിവൈസില്‍ നല്‍കിയിട്ടുള്ളത്. ഓപ്പോ റെനോ 4 പ്രോ സ്മാര്‍ട്ട്‌ഫോണില്‍ 65W SuperVOOC 2.0 അതിവേഗ ചാര്‍ജിംഗിനെ സപ്പോര്‍ട്ട് ചെയ്യുന്ന 4,000mAh ബാറ്ററിയാണ് നല്‍കിയിട്ടുള്ളത്.

Top