റെനോ 3 പ്രോയുടെ വില വീണ്ടും കുറച്ച് ഒപ്പോ

റെനോ 3 പ്രോ സ്മാര്‍ട്ട്‌ഫോണിന്‌റെ വില വീണ്ടും കുറച്ച് ഒപ്പോ. ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഒപ്പോ ഇത് മൂന്നാം തവണയാണ് റെനോ 3 പ്രോയുടെ വില കുറയ്ക്കുന്നത്. ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഒപ്പോ ഈ വര്‍ഷം മാര്‍ച്ചില്‍ വിപണിയിലെത്തിച്ച സ്മാര്‍ട്ട്‌ഫോണ്‍ ആണ് റെനോ 3 പ്രോ. ജൂലായിലും, അഗസ്റ്റിലും 2000 രൂപ വീതമാണ് കുറച്ചത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജ് കപ്പാസിറ്റിയുമുള്ള അടിസ്ഥാന വേരിയന്‌റ് ഇപ്പോള്‍ 25,990 രൂപയ്ക്ക് ലഭ്യമാണ്.

Top