നോച്ച് ഡിസ്‌പ്ലേയോടു കൂടിയ ഓപ്പോ റിയല്‍മീ 2 ഉടന്‍ ഇന്ത്യയിലെത്തും

നോച്ച് ഡിസ്‌പ്ലേയും ഡ്യുവല്‍ റിയര്‍ ക്യാമറയുമുള്ള ഓപ്പോ റിയല്‍മീ 2 ഉടന്‍ ഇന്ത്യയില്‍ അവതരിപ്പിക്കും. മറ്റു സവിശേഷതകളൊന്നും പുറത്തുവിട്ടിട്ടില്ല. 19:9 ആസ്‌പെക്ട് റേഷ്യോയില്‍ ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാകും ഫോണിനുണ്ടാകുക. ഫിംഗര്‍പ്രിന്റ് സെന്‍സറും ഫോണിലുണ്ടാകും.

നേരത്തെ ഓപ്പോ റിയല്‍മി 1ഉം അവതരിപ്പിച്ചിരുന്നു. 18:9 അനുപാതത്തില്‍ 6 ഇഞ്ചിന്റെ 2160 x 1080 ഡിസ്‌പ്ലേ ആണ് ഫോണിനുള്ളത്. ഒക്റ്റാ കോര്‍ MediaTek Helio P60 SoC പ്രൊസസറില്‍ 6ജിബിയുടെ 128 ജിബി മെമ്മറിയുള്ള മോഡലും, 4ജിബിയുടെ 64 ജിബി മെമ്മറിയുള്ള മോഡലും, 3 ജിബിയുടെ 32ജിബി മെമ്മറിയുള്ള മോഡലുമാണ് ഫോണിനുള്ളത്.

പിറകില്‍ 13 മെഗാപിക്‌സല്‍ ക്യാമറയും മുന്‍വശത്ത് 8 മെഗാപിക്‌സല്‍ ക്യാമറയുമാണ് ഫോണില്‍ നല്‍കിയിരിക്കുന്നത്. 3410mAh ബാറ്ററിയാണ് ഫോണിന് ശക്തി പകരുന്നത്.

Top