മൂന്ന് റിയര്‍ ക്യാമറകളുള്ള ഓപ്പോ R17 പ്രോ അവതരിപ്പിക്കാനൊരുങ്ങുന്നു

പ്പോ R17 പ്രോ ചൈനയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. ഫിംഗര്‍പ്രിന്റ് സെന്‍സറും മൂന്ന് റിയര്‍ ക്യാമറകളുമാണ് ഫോണിനുള്ളത്. 8ജിബി റാം 128ജിബി സ്‌റ്റോറേജ് മോഡലിന് 43,800 രൂപയാണ് വില. 1080×2340 റെസൊല്യൂഷനില്‍ 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്.

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 710 പ്രൊസസറില്‍ ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ഡ്യുവല്‍ സിം ഫെസിലിറ്റിയും ഫോണിലുണ്ട്. 3,700 എംഎഎച്ചാണ് ബാറ്ററി.

Top