ഓപ്പോ ആര്‍15 എക്‌സ് ചൈനയില്‍ അവതരിപ്പിച്ചു

പ്പോ ആര്‍15 എക്‌സ് ചൈനയില്‍ അവതരിപ്പിച്ചു. ഫിംഗര്‍പ്രിന്റ് സ്‌കാനറുള്ളതാണ് ഫോണിന്റെ പ്രധാന സവിശേഷത. 6 ജിബി റാം 128 ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ് മോഡലിന് 26,400 രൂപയാണ് വില വരുന്നത്. നവംബര്‍ 1 മുതല്‍ ഫോണ്‍ ചൈനയില്‍ വില്‍പ്പന ആരംഭിക്കും.

19:5:9 ആസ്‌പെക്ട് റേഷ്യോയില്‍ 2340×1080 പിക്‌സലില്‍ 6.4 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനും ഫോണിനുണ്ട്. 660 ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസറുള്ള ഫോണ്‍ ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് പ്രവര്‍ത്തിക്കുന്നത്.

ബാക്ക് വശത്ത് ഡ്യുവല്‍ റിയര്‍ ക്യാമറകളാണ് ഉള്ളത്. 16 എംപി പ്രൈമറി സെന്‍സര്‍, 2 എംപി സെക്കന്‍ഡറി സെന്‍സറും 25 എംപി ഫ്രണ്ട് ക്യാമറയുമാണ് ഉള്ളത്. 3,600 എംഎഎച്ചാണ് ബാറ്ററി.

Top