അഞ്ച് സ്മാർട്ട്ഫോൺ മോഡലുകൾക്ക് വില വർധിപ്പിച്ച് ഒപ്പോ

പ്പോ സ്മാർട്ട്ഫോണുകളുടെ വില വർധിപ്പിച്ചിരിക്കുകയാണ്. ചില ഡിവൈസുകൾക്ക് 1000 രൂപ വരെയാണ് ഒപ്പോ വർധിപ്പിച്ചിരിക്കുന്നത്. ഒപ്പോ എഫ്19, ഒപ്പോ എ53എസ്, ഒപ്പോ എ15, ഒപ്പോ എ53എസ് ഒപ്പോ എ11കെ എന്നീ സ്മാർട്ട്ഫോണുകൾക്കാണ് കമ്പനി വില വർധിപ്പിച്ചത്.

ഒപ്പോയുടെ ഡിവൈസുകളുടെ പുതുക്കിയ വില ജനപ്രിയ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളായ ആമസോൺ, ഫ്ലിപ്പ്കാർട്ട് എന്നിവയിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഈ എൻട്രി ലെവൽ, മിഡ്‌റേഞ്ച് സ്മാർട്ട്‌ഫോണുകളുടെ വില 9,000 മുതൽ 20,000 രൂപ വരെയാണ്.

പുതുക്കിയ വില അനുസരിച്ച് ഒപ്പോ എ11കെ, ഒപ്പോ എ15 എന്നിവ 8990 രൂപയ്ക്ക് ലഭ്യമാകും. ഈ ഡിവൈസുകളുടെ വില നേരത്തെ 8490 രൂപയായിരുന്നു. ഒപ്പോ എ15എസ് സ്മാർട്ട്ഫോണിന് 12490 രൂപയും ഒപ്പോ എ53എസ് സ്മാർട്ട്ഫോണിന് 17,990 രൂപയും ഒപ്പോ എഫ്19 സ്മാർട്ട്ഫോണിന് 18,900 രൂപയുമാണ് പുതുക്കിയ വില.

Top