ഒപ്പോയുടെ പുതിയ മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍

പ്പോയുടെ പുതിയ മോഡലുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. RENO,RENO 10X സൂ എന്നീ സ്മാര്‍ട്ട് ഫോണുകളാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. 48 മെഗാപിക്‌സലിന്റെ ക്യാമറയുമായാണ് ഇരു മോഡലുകളുടെയും വരവ്.

6.65 ഇഞ്ചിന്റെ ഫുള്‍ HD പ്ലസ് AMOLED ഡിസ്പ്ലേയിലാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ എത്തിയിരിക്കുന്നത്. കൂടാതെ 2340 x 1080പിക്‌സല്‍ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ Gorilla Glass 6 സംരക്ഷണവും ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നു. കൂടാതെ മറ്റൊരു സവിശേഷത ഇതിന്റെ സിസ്ത് ജനറേഷന്‍ ഫിംഗര്‍ പ്രിന്റ് സെന്‍സറുകളാണ് .കൂടാതെ ഗെയിം കളിക്കുന്നവര്‍ക്കായി പുതിയ ഗെയിം ബൂസ്റ്റ് 2 എന്‍ജിന്‍ & ഡോള്‍ബി സപ്പോര്‍ട്ടും ഇതില്‍ ലഭ്യമാകുന്നതാണ്. കൂടാതെ ഹീറ്റിംഗിനെ പ്രതിരോധിക്കുവാന്‍ കൂപ്പര്‍ ട്യൂബ് ലിക്വിഡ് കൂളിംഗ് ടെക്‌നോളജിയും ഇതിനുണ്ട്.

ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്‌ലിപ്പ്കാര്‍ട്ടില്‍ നിന്നും പുതിയ ഒപ്പോ സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങിക്കുവാന്‍ സാധിക്കും.

Top