ഓപ്പോയുടെ പുതിയ മോഡല്‍ ഓപ്പോ എ5 വിപണിയില്‍

പ്പോയുടെ പുതിയ സ്മാര്‍ട്ട് ഫോണ്‍ മോഡല്‍ ഓപ്പോ എ5 വിപണിയില്‍. ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലുകളിലൂടെയും ഓഫ്‌ലൈനായും ഫോണ്‍ വില്‍പനയ്‌ക്കെത്തും. 12,990 രൂപയാണ് മോഡലിന്റെ വിപണി വില.

32 ജിബി, 64ജിബി എന്നീ രണ്ട് ഇന്റേണല്‍ വേരിയന്റുകളിലാണ്‌ ഫോണ്‍ ലഭ്യമാകുക. 6.2 ഇഞ്ച് എച്ച്.ഡി പ്ലസ് ഡിസ്പ്ലേയോടു കൂടിയ ഫോണിന് 3ജി.ബി റാമാണ് കരുത്തേകുന്നത്. 256 ജിബി മെമ്മറി കാര്‍ഡും ഇതില്‍ ഉപയോഗിക്കാം. 13 മെഗാപിക്‌സലിന്റെയും 2 മെഗാപിക്‌സലിന്റെ യും രണ്ടു പിന്‍കാമറകളും എട്ട് മെഗാപിക്‌സലിന്റേ സെല്‍ഫി ക്യാമറയുമാണ് പുതിയ മോഡലിലുള്ളത്‌. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 450 ഒക്ടാകോര്‍ പ്രോസസ്സര്‍ 1.8 ജിഗാഹെര്‍ട്സ് സ്പീഡ് നല്‍കാന്‍ കഴിവുള്ളതാണ് പുതിയ മോഡല്‍.

ആന്‍ഡ്രോയിഡ് 8.1 ഓറിയോ ഓ.എസ് അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവര്‍ത്തനം. കൂടാതെ ഓപ്പോയുടെതന്നെ കളര്‍ 5.1 ഓ.എസുമുണ്ട്. 4ജി വോള്‍ട്ട്, വൈഫൈ, ബ്ലൂടൂത്ത് 4.2, ജി.പി.എസ് കണക്ടീവിറ്റി സംവിധാനങ്ങളും ഫോണിലുണ്ട്. 4,230 മില്ലി ആംപയറിന്റേതാണ് ബാറ്ററി ശേഷി.

Top