എഫ്19 പ്രോ, എഫ്19 പ്രോ പ്ലസ് സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിച്ച് ഓപ്പോ

പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ സെഗ്മന്റിലേക്ക് എഫ്19 പ്രോ സീരീസ് ഫോണുകള്‍ അവതരിപ്പിച്ച് ഓപ്പോ. എഫ്19 പ്രോ എന്ന അടിസ്ഥാന മോഡലും എഫ്19 പ്രോ പ്ലസ് എന്ന പ്രീമിയം മോഡലും കൂടിച്ചേര്‍ന്നതാണ് എഫ്19 പ്രോ ശ്രേണി.

ക്വാഡ് ക്യാമറയും, സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേയുമാണ് ഇരു ഫോണുകളുടെയും പ്രത്യേകത. ഇതുകൂടാതെ സ്റ്റോക്ക് ആന്‍ഡ്രോയിഡ് 11 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. പ്രീമിയം മോഡലായ എഫ്19 പ്രോ പ്ലസ് 5ജി കണക്ടിവിറ്റി ഉള്‍പ്പടെയാണ് വിപണിയിലേക്കെത്തുന്നത്. മീഡിയടെക്ക് ഡിമെന്‍സിറ്റി 800യു പ്രോസസ്സര്‍ ആണ് എഫ്19 പ്രോ പ്ലസ്സിന്. എഫ്19 പ്രോ 4ജി സ്മാര്‍ട്ട്‌ഫോണ്‍ ആണ്. അല്പം പഴക്കമുള്ള മീഡിയടെക് ഹീലിയോ പി95 ആണ് എഫ്19 പ്രോയുടെ പ്രോസസ്സര്‍.

8 ജിബി റാം + 128 ജിബി സ്റ്റോറേജ് എന്ന ഒരൊറ്റ പതിപ്പില്‍ വില്പനക്കെത്തിയിരിക്കുന്ന എഫ്19 പ്രോ പ്ലസ് സ്മാര്‍ട്ട്‌ഫോണിന് 25,990 രൂപയാണ് വില. അതെ സമയം എഫ്19 പ്രോയുടെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 21,490 രൂപയും, 8 ജിബി റാം + 256 ജിബി സ്റ്റോറേജ് പതിപ്പിന് 23,490 രൂപയുമാണ് വില. ഇരു സ്മാര്‍ട്ട്‌ഫോണുകളും ഫ്‌ലൂയിഡ് ബ്ലാക്ക്, സ്‌പേസ് സില്‍വര്‍ എന്നീ നിറങ്ങളിലാണ് വില്പനയ്‌ക്കെത്തുന്നത്.

Top