ഫിംഗര്‍പ്രിന്റ് സ്‌കാനറുള്ള ഓപ്പോ കെ1 ഒക്ടോബര്‍ 10ന് അവതരിപ്പിക്കും

പ്പോ സീരീസിലെ ഓപ്പോ കെ1 ഒക്ടോബര്‍ 10ന് ചൈനയില്‍ അവതരിപ്പിക്കും. ഫിംഗര്‍പ്രിന്റ് സ്‌കാനറും ഫോണിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2340×1080 പിക്‌സലില്‍ 6.4 ഇഞ്ച് അമോലെഡ് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 പ്രൊസസറിലാകും ഫോണ്‍ പ്രവര്‍ത്തിക്കുക.

രണ്ട് സ്റ്റോറേജ് വാരിയന്റുകളാണ് ഫോണിനുള്ളത്. 4 ജിബി റാം 64 ജിബി സ്‌റ്റോറേജ്, 6 ജിബി റാം 64 ജിബി സ്‌റ്റോറേജ് എന്നിവയാണ്. നാല് കളര്‍ വാരിയന്റുകളിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. റെഡ്, ബ്ലു, സില്‍വര്‍, ബ്ലാക്ക് എന്നിവയാണ്. 3,500 എംഎഎച്ചാണ് ബാറ്ററി.

Top