ഫിംഗര്‍പ്രിന്റ് സെന്‍സറുള്ള ഓപ്പോ കെ1 ചൈനയില്‍ അവതരിപ്പിച്ചു

പ്പോ കെ1 ചൈനയില്‍ അവതരിപ്പിച്ചു. നോച്ച് ഡിസ്‌പ്ലേയും ഫിംഗര്‍പ്രിന്റ് സെന്‍സറുമാണ് ഫോണിന്റെ പ്രധാന സവിശേഷതകള്‍. 4 ജിബി റാം വാരിയന്റിന് 17,132 രൂപയും 6 ജിബി റാം വാരിയന്റിന് 19,275 രൂപയുമാണ് വില വരുന്നത്. റെഡ്, ബ്ലു എന്നീ രണ്ട് കളര്‍ വാരിയന്റുകളിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്.

2340×1080 പിക്സലില്‍ 6.4 ഇഞ്ച് അമോലെഡ് ഫുള്‍ എച്ച്ഡി ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 660 പ്രൊസസറുള്ള ഫോണ്‍ ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് പ്രവര്‍ത്തിക്കുന്നത്. 3,600 എംഎഎച്ചാണ് ബാറ്ററി. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഫോണിന്റെ സ്‌റ്റോറേജ് 256 ജിബി വരെ വര്‍ധിപ്പിക്കാവുന്നതാണ്.

16 എംപി പ്രൈമറി സെന്‍സറും 2 എംപി സെക്കന്‍ഡറി ലെന്‍സും 25 എംപി സെല്‍ഫി ക്യാമറയുമാണ് ഉള്ളത്. ചൈനയില്‍ ഫോണിന്റെ പ്രീ ഓര്‍ഡറുകള്‍ ആരംഭിച്ചു കഴിഞ്ഞു. ഒക്ടോബര്‍ 17 മുതല്‍ ഔദ്യോദിഗമായി ഫോണ്‍ വില്‍പ്പന ആരംഭിക്കും. ഇന്ത്യയില്‍ ഫോണ്‍ വൈകാതെ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

Top