ഓപ്പോ കെ7 എക്‌സ് 5ജി സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചു

പ്പോ കെ7 എക്‌സ് 5ജി മിഡ് റേഞ്ച് സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കി. ഓപ്പോ K7x സ്മാര്‍ട്ട്‌ഫോണില്‍ 6.5 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേയാണ് നല്‍കിയിട്ടുള്ളത്. എഫ്എച്ച്ഡി + റെസല്യൂഷന്‍, 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, സെല്‍ഫി ക്യാമറയ്ക്കായി പഞ്ച്-ഹോള്‍ ഡിസൈന്‍ എന്നിവയാണ് ഈ ഡിസ്‌പ്ലെയുടെ സവിശേഷതകള്‍. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി എഫ് / 2.2 അപ്പര്‍ച്ചറുള്ള 16 എംപി ക്യാമറയാണ് സ്മാര്‍ട്ട്‌ഫോണില്‍ നല്‍കിയിരിക്കുന്നത്.

ഓപ്പോ K7x സ്മാര്‍ട്ട്‌ഫോണിന്റെ പിന്‍ഭാഗത്ത് നാല് ക്യാമറ സെന്‍സറുകളാണ് ഉള്ളത്. ഈ ക്വാഡ് ക്യാമറ സെറ്റപ്പ് ചതുരാകൃതിയിലാണ് നല്‍കിയിരിക്കുന്നത്. 48 എംപി പ്രൈമറി സെന്‍സറുള്ള ഈ ക്യാമറ സെറ്റപ്പില്‍ 8 എംപി സെക്കന്‍ഡറി സെന്‍സറും ഡെപ്ത്, മാക്രോ ഇഫക്റ്റുകള്‍ക്കായി 2 എംപിയുടെ രണ്ട് സെന്‍സറുകളുമാണ് ഓപ്പോ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ സ്മാര്‍ട്ട്‌ഫോണില്‍ കണക്ടിവിറ്റി ഓപ്ഷനുകളായി യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് 3.5 എംഎം ഹെഡ്ഫോണ്‍ ജാക്ക് എന്നിവയും നല്‍കിയിട്ടുണ്ട്.

ഓപ്പോ K7x സ്മാര്‍ട്ട്‌ഫോണിന് ചൈനീസ് വിപണിയില്‍ വില ആരംഭിക്കുന്നത് 1,399 യുവാന്‍ മുതലാണ്. ഇന്ത്യന്‍ കറന്‍സിയില്‍ ഇത് ഏകദേശം 15,592 രൂപയോളം വരും. 30W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 5,000 mAh ബാറ്ററി യൂണിറ്റും ഈ ഡിവൈസില്‍ ഉണ്ട്.

ഒറ്റ സ്റ്റോറേജ് കോണ്‍ഫിഗറേഷനിലാണ് ഓപ്പോ K7x സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. ബ്ലാക്ക് മിറര്‍, ബ്ലൂ ഷാഡോ കളര്‍ വേരിയന്റുകളില്‍ ലഭ്യമാകുന്ന ഈ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയിലും അധികം വില വ്യത്യാസമില്ലാതെ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Top