ഒപ്പോ ഇന്ത്യ സ്റ്റാര്‍ട്ടപ് മിഷനുമായി കൈകോര്‍ക്കുന്നു

കൊച്ചി: സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകള്‍ ശക്തിപ്പെടുത്തുന്നതിനായി ഒപ്പോ ഇന്ത്യ സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ് മിഷനുമായി കൈകോര്‍ക്കുന്നതായി റിപ്പോര്‍ട്ട്. സംസ്ഥാനത്ത് വിദ്യാര്‍ഥികള്‍ക്കും സംരംഭകര്‍ക്കും ആരോഗ്യകരമായ പരിസ്ഥിതി സൃഷ്ടിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ക്യാമറ, ഇമേജ് പ്രോസസിംഗ്, ബാറ്ററി, നെറ്റ്വര്‍ക്ക് (5ജി), സിസ്റ്റം പെര്‍ഫോമന്‍സ്, പേമെന്റ്‌സ്, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, ഗെയിമിംഗ് തുടങ്ങിയ മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകളെയും സംരംഭങ്ങളെയും ചിട്ടയോടെ വികസിപ്പിച്ച് പിന്തുണ നല്‍കാന്‍ ഓപ്പോയും സ്റ്റാര്‍ട്ടപ്പ് മിഷനും ഒന്നിച്ചു സഹകരിക്കും.

ഇന്ത്യന്‍ മൊബൈല്‍ ഉപയോക്താക്കളുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്തുന്നത് അനുസരിച്ചായിരിക്കും സ്റ്റാര്‍ട്ടപ്പുകള്‍ തെരഞ്ഞെടുക്കുക. നവീകരണങ്ങളെയും സ്റ്റാര്‍ട്ടപ്പുകളെയും വളര്‍ത്താനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങള്‍ക്ക് ഒപ്പോയുമായുള്ള സഹകരണം സഹായമാകുമെന്ന് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു.

രാജ്യത്തിന്റെ വികസനത്തിലും സന്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്കും നിര്‍ണായകമായ ആശയങ്ങള്‍ തിരിച്ചറിയുന്നതിലും അവ വളര്‍ത്തുന്നതിനും ഒപ്പോ പ്രതിജ്ഞാബദ്ധമാണെന്ന് ഒപ്പോ ഇന്ത്യ വൈസ് പ്രസിഡന്റും ഗവേഷണ- വികസന കേന്ദ്രം മേധാവിയുമായ തസ്ലിം ആരിഫ് വ്യക്തമാക്കി.

Top