ഓപ്പോ റെനോ 3 പ്രോയ്ക്ക് ഇന്ത്യയില്‍ വില കുറച്ചു

പ്പോ റെനോ 3 പ്രോയ്ക്ക് ഇന്ത്യയില്‍ വീണ്ടും വില കുറച്ചു. ഇത്തവണ ഫോണിന്റെ രണ്ട് സ്റ്റോറേജ് കോണ്‍ഫിഗറേഷനുകള്‍ക്കും വില കുറഞ്ഞു. 8 ജിബി + 256 ജിബി വേരിയന്റിന് 2,000 രൂപയും, 8 ജിബി + 256 ജിബി വേരിയന്റിന് 3,000 രൂപയുമാണ് വിലകുറവ് വന്നിരിക്കുന്നത്.

ഓപ്പോ റെനോ 3 പ്രോയുടെ 8 ജിബി + 128 ജിബി സ്റ്റോറേജ് ഓപ്ഷന് ഇപ്പോള്‍ 27,990 രൂപയും, 8 ജിബി + 256 ജിബി സ്റ്റോറേജ് ഓപ്ഷന് 29,990 രൂപയുമാണ് വില വരുന്നത്. അടിസ്ഥാന വേരിയന്റിന് അതിന്റെ വിലയായ 29,990 രൂപയില്‍ നിന്നും 2,000 രൂപ കിഴിവ് ലഭിക്കുന്നു.

128 ജിബി സ്റ്റോറേജ് വേരിയന്റിന് 29,990 രൂപയും 256 ജിബി സ്റ്റോറേജ് ഓപ്ഷന് 32,990 രൂപയുമാണ് വില വരുന്നത്. ഏപ്രിലില്‍ 8 ജിബി + 128 ജിബി വേരിയന്റിന്റെ വിലയായ 31,990 രൂപയില്‍ നിന്നും 2,000 രൂപ കിഴിവ് ലഭിക്കുന്നു.

ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനും റിഫ്‌ലെക്റ്റീവ് ഗ്ലാസ് ഫിനിഷുമുള്ള ബാക്ക് പാനലുമായിട്ടാണ് റിനോ 3 പ്രോ പുറത്തിറക്കിയിരിക്കുന്നത്. മൂന്ന് നിറങ്ങളില്‍ ഈ ഡിവൈസ് ലഭ്യമാണ്. അറോറല്‍ ബ്ലൂ, മിഡ്നൈറ്റ് ബ്ലാക്ക്, സ്‌കൈ വൈറ്റ് എന്നിവയാണ് ഈ നിറങ്ങള്‍. 20: 9 ആസ്പാക്ട് റേഷിയോ ഉള്ള 6.4 ഇഞ്ച് സൂപ്പര്‍ അമോലെഡ് പാനലും ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനറും ഡിവൈസില്‍ ഉണ്ട്. റെനോ 3 പ്രോയ്ക്ക് പവര്‍ നല്‍കുന്നത് മീഡിയടെക് പി95 SoCയാണ്.

ഈ ഡിവൈസിന്റെ ഏറ്റവും വലിയ സവിശേഷത മുന്‍വശത്തുള്ള രണ്ട് ക്യാമറകളുമാണ്. മുന്‍വശത്തെ ക്യാമറകളില്‍ 44 മെഗാപിക്‌സല്‍ സെന്‍സറും 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സറുമാണ് നല്‍കിയിട്ടുള്ളത്. ഓപ്പോ റെനോ 3 പ്രോ സ്മാര്‍ട്ട്‌ഫോണില്‍ ഒരു ക്വാഡ് ക്യാമറ സെറ്റപ്പാണ് ഉള്ളത്.

64 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ക്യാമറ. ടെലിഫോട്ടോ ലെന്‍സുള്ള 13 മെഗാപിക്‌സല്‍ ക്യാമറ, 2 മെഗാപിക്‌സല്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് സെന്‍സര്‍ എന്നിവയാണ് ഈ ക്വാഡ് ക്യാമറ സെറ്റപ്പിലുള്ള മറ്റ് ക്യാമറകള്‍. 4,025 എംഎഎച്ച് ബാറ്ററിയാണ് ഇതില്‍ വരുന്നത്.

Top