ഓപ്പോ ഫൈൻഡ് എക്സ്3 പ്രോ മാർസ് എക്സ്പ്ലോറേഷൻ എഡിഷൻ വിപണിയിൽ

മാർസ് എക്സ്പ്ലോറേഷൻ എഡിഷൻ എന്ന പേരിൽ ഫൈൻഡ് എക്സ്3 പ്രോയുടെ പുതിയ വേരിയന്റ് വിപണിയിലെത്തിച്ചിരിക്കുകയാണ് ഓപ്പോ. കസ്റ്റമൈസബിൾ മാർസ് തീമും പ്രത്യേക പാക്കേജിംഗ് ബോക്‌സുമായാണ് പുതിയ മോഡൽ വരുന്നത്. പുതിയ മോഡൽ സ്കൈ റോക്ക് ഗ്രേ നിറത്തിൽ ലഭ്യമാകും. ഇതോടെ ഓപ്പോ ഫൈൻഡ് എക്സ്3 പ്രോയുടെ കളർ വേരിയന്റുകൾ 5 ആയി. ബ്ലൂ, വൈറ്റ്, ഗ്ലോസ് ബ്ലാക്ക്, കോസ്മിക് മോച്ച എന്നിവയാണ് മറ്റ് വേരിയന്റുകൾ.

16 ജിബി റാമും 512 ജിബി സ്റ്റോറേജ് കോൺഫിഗറേഷനുമുള്ള ഒറ്റ വേരിയന്റിലാണ് ഫൈൻഡ് എക്സ്3 പ്രോ മാർസ് എക്സ്പ്ലോറേഷൻ എഡിഷൻ പുറത്തിറക്കിയിരിക്കുന്നത്. ചൈനയിൽ ഈ ഡിവൈസിന് 6,999 യുവാൻ (ഏകദേശം 79,675 രൂപ) ആണ് വില. ഫൈൻഡ് എക്സ് 3 പ്രോ മാർസ് എക്സ്പ്ലോറേഷൻ എല്ലാ പ്രധാന സവിശേഷതകളും ഒറിജിനൽ ഫൈൻഡ് എക്സ് 3 പ്രോയ്ക്ക് സമാനമാണ്.

 

Top