ഓപ്പോ ഫൈന്‍ഡ് എക്‌സ്3 പ്രോ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ മാര്‍ച്ചില്‍ പുറത്തിറങ്ങിയേക്കും

പ്പോ ഫൈന്‍ഡ് എക്‌സ്3 പ്രോ, ഓപ്പോ ഫൈന്‍ഡ് എക്‌സ്3 എന്നാ ഡിവൈസുകള്‍ മാര്‍ച്ച് 11ന് പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്.ഏപ്രിലില്‍ ഡിവൈസ് വില്‍പ്പനയ്ക്ക് വിപണിയില്‍ എത്തുമെന്നാണ് സൂചന.

ടിപ്പ്സ്റ്റര്‍ ജോണ്‍ പ്രോസര്‍ പുറത്ത് വിട്ട വിവരങ്ങള്‍ അനുസരിച്ച് ഓപ്പോ ഫൈന്‍ഡ് എക്‌സ്3 പ്രോ അടുത്ത മാസം വിപണിയിലെത്തും. ഇതിന്റെ ലോഞ്ച് ഇവന്റില്‍ വച്ച് ഏതൊക്കെ മോഡലുകള്‍ വിപണിയിലെത്തും എന്ന കാര്യം അറിവായിട്ടില്ല. എക്‌സ്3 പ്രോ, ഫൈന്‍ഡ് എക്‌സ്3 എന്നിവ പുറത്തിറങ്ങുമെന്നും ഫൈന്‍ഡ് എക്‌സ്3 നിയോ, ഫൈന്‍ഡ് എക്‌സ്3 ലൈറ്റ് എന്നീ ഡിവൈസുകള്‍ ഈ ലോഞ്ച് ഇവന്റില്‍ വച്ച് പുറത്തിറക്കില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഓപ്പോ ഫൈന്‍ഡ് എക്‌സ്3 പ്രോ, എക്‌സ്3 ഡിവൈസുകളുടെ പ്രീ-ഓര്‍ഡറുകള്‍ മാര്‍ച്ച് 31ന് തുടങ്ങുമെന്നാണ് വിവരം.

ഓപ്പോ ഫൈന്‍ഡ് എക്‌സ്3 സീരിസിന്റെ ലോഞ്ച് വിവരങ്ങള്‍ ലീക്ക് റിപ്പോര്‍ട്ടുകളായി പുറത്ത് വരുമ്പോള്‍ തന്നെ ഈ ഡിവൈസുകള്‍ ആഗോള വിപണിയില്‍ ലോഞ്ച് ചെയ്യുന്നതിന് മുമ്പ് ചൈനയില്‍ ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഒറ്റ ലോഞ്ച് ഇവന്റില്‍ വച്ച് തന്നെ ചൈനയിലും ആഗോള വിപണിയിലും ഈ ഡിവൈസ് അവതരിപ്പിക്കുമെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നു. ഈ ഡിവൈസുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത് സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.

Top