ഓപ്പോ find x സ്മാര്‍ട്‌ഫോണ്‍ പ്രഖ്യാപന ചടങ്ങ് ജൂണ്‍ 19ന് പാരീസില്‍ നടക്കും

find x

പ്പോ Find X സ്മാര്‍ട്ട്‌ഫോണിന്റെ ടീസറിനു പിന്നാലെ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ പ്രഖ്യാപിക്കുന്നു. ജൂണ്‍ 19ന് പാരീസിലെ ലൂവ്ര് മ്യൂസിയത്തിലാണ് ചടങ്ങ്. ഫോണിന്റെ പേര്, പുറത്തിറക്കുന്ന തീയതി, വേദി എന്നീ വിവരങ്ങള്‍ ക്ഷണക്കത്ത് സ്ഥിരീകരിക്കുന്നു.

3D ഫേഷ്യല്‍ റെക്കഗ്‌നിഷന്‍, 5G സപ്പോര്‍ട്ട്, അണ്ടര്‍ ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, 5x ഒപ്ടിക്കല്‍ സൂം, സൂപ്പര്‍ ഫ്‌ളാഷ് ചാര്‍ജിംഗ് സാങ്കേതികവിദ്യ എന്നിവയാണ് ഫോണില്‍ നിന്ന് പ്രതീക്ഷിക്കാവുന്ന പ്രധാന ഫീച്ചറുകള്‍. കൂടുതല്‍ വിവരങ്ങള്‍ക്കായി കുറച്ച് ദിവസം കൂടി കാത്തിരിക്കേണ്ടിവരും.

ഓപ്പോ FindX: മറ്റ് പ്രതീക്ഷകള്‍

ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ ആയതിനാല്‍ തന്നെ സ്‌നാപ്ഡ്രാഗണ്‍ 845 SoC ചിപ്‌സെറ്റ്, 8GB റാം, 2K റെസല്യൂഷനോട് കൂടിയ 6.42 ഇഞ്ച് OLED ഡിസ്‌പ്ലേ, 256 GB സ്റ്റോറേജ്, സൂപ്പര്‍ VOOC ചാര്‍ജിംഗ് സവിശേഷതയോട് കൂടിയ 4000 mAh ബാറ്ററി എന്നിവയും പ്രതീക്ഷിക്കാവുന്നതാണ്. സൂപ്പര്‍ VOOC ഫ്‌ളാഷ് ചാര്‍ജിംഗ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാല്‍ 15 മിനിറ്റ് കൊണ്ട് ഫോണ്‍ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്ന് പറയപ്പെടുന്നു.

FindX: പുറത്തുവരുന്ന രഹസ്യവിവരങ്ങള്‍

FindXന്റെ പിന്‍ഭാഗത്ത് രണ്ട് ക്യാമറകളാണുള്ളത്. നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശത്തിന്റെ പ്രതീതി ഉളവാക്കുന്നതാണ് ബാക്ക് പാനല്‍. ഏറെക്കുറെ ഓപ്പോ F7നിലേതിന് സമാനം. ഡിസ്‌പ്ലേയുടെ മുകള്‍ ഭാഗത്തായി ചെറിയൊരു നോച് (Notch) ഉള്‍പ്പെടുത്തിയിട്ടുണ്ട്. സെല്‍ഫി ക്യാമറ, സെന്‍സറുകള്‍, ഇയര്‍പീസ് എന്നിവ ഇവിടെ ഭദ്രം.

ഓപ്പോ സ്മാര്‍ട്ട്‌ഫോണുകളുടെ പ്രീമിയം ശ്രേണിയില്‍ പെടുന്ന Find സ്മാര്‍ട്ട്‌ഫോണുകള്‍ ഏറ്റവും മികച്ച കോണ്‍ഫിഗറേഷന്‍, അത്യാധുനിക സാങ്കേതികവിദ്യ, മനംമയക്കുന്ന രൂപകല്‍പ്പന എന്നിവയിലൂടെ ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം പ്രദാനം ചെയ്യുമെന്ന് ഓപ്പോ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Top