ഓപ്പോ എഫ്9 പ്രോ ആഗസ്റ്റ് 21ന് ഇന്ത്യയില്‍ അവതരിപ്പിക്കും

പ്പോയുടെ പുതിയ സ്മാര്‍ട്‌ഫോണ്‍ ഓപ്പോ എഫ്9 പ്രോ ആഗസ്റ്റ് 21ന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി. അതേസമയം, ഓപ്പോ എഫ്9 ആഗസ്റ്റ് 15ന് വിയറ്റ്‌നാമില്‍ അവതരിപ്പിക്കും. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഓപ്പോ എഫ്9 പ്രോ എന്ന പേരിലാണ് ഫോണ്‍ അവതരിപ്പിക്കുന്നത്.

സണ്‍റൈസ് റെഡ്, ട്വിലൈറ്റ് ബ്ലൂ, സ്റ്റാറി പര്‍പ്പിള്‍ എന്നീ നിറങ്ങളിലാണ് ഫോണ്‍ ലഭ്യമാവുക. 19:9 അനുപാതത്തില്‍ 6.3 ഇഞ്ച് എഫ്എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്.

ഡ്യുവല്‍ സിം കാര്‍ഡുകളും മൈക്രോ എസ്ഡി കാര്‍ഡും ഫോണില്‍ ഉപയോഗിക്കാം. 16 എംപി പ്രൈമറി സെന്‍സറും 2 എംപി സെക്കണ്ടറി ലെന്‍സുമാണ് എഫ് 9 പ്രോയ്ക്ക് ഉള്ളത്. 25 എംപി സെല്‍ഫി ഷൂട്ടറാണ്. ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

4 ജിബി റാം 64 ജിബി സ്റ്റോറേജ് വാരിയന്റാണുള്ളത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാം. 3,500 എംഎഎച്ചാണ് ബാറ്ററി.

Top