ഓപ്പോ എഫ് 9 പ്രോ സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

പ്പോ എഫ് 9 പ്രോ സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. സൂപ്പര്‍ വിഒസിസി ചാര്‍ജിങ് സംവിധാനമാണ് ഫോണിന്റെ ഏറ്റവും വലിയ സവിശേഷത. 2280×1080 പിക്‌സലില്‍ 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി നോച്ച് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 6ജിബി റാം 128 ജിബി സ്റ്റോറേജുള്ള ഫോണിന്റെ ബാറ്ററി 3,500 എംഎഎച്ച് ആണ്.

ഡ്യുവല്‍ റിയര്‍ ക്യാമറ സെറ്റപ്പും ഫോണിലുണ്ട്. 16എംപി പ്രൈമറി ക്യാമറയും 2എംപി സെക്കന്‍ഡറി ക്യാമറയുമാണുള്ളത്. 25 എംപി സെല്‍ഫി ഷൂട്ടറാണ്.
സണ്‍റൈസ് റെഡ്, ട്വിലൈറ്റ് ബ്ലൂ, സ്റ്റാറി പര്‍പ്പിള്‍ എന്നീ നിറങ്ങളിലാണ് ഫോണ്‍ ലഭ്യമാവുക.

Top