ഓപ്പോ എഫ്19 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ ഉടൻ എത്തും

പ്പോ എഫ്19 പ്രോ, എഫ്19 പ്രോ + എന്നീ സ്മാർട്ട്ഫോണുകൾ ഈ മാസം ആദ്യം ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരുന്നു. ഈ സീരിസിലെ സ്റ്റാൻഡേർഡ് മോഡലായ ഓപ്പോ എഫ്19 കൂടി രാജ്യത്ത് അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. ശ്രീലങ്കയിലെ ഈ ഡിവൈസിന്റെ ലോഞ്ച് കമ്പനി ടീസ് ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിൽ ലഭ്യമാകുന്ന ഡിവൈസ് വൈകാതെ തന്നെ ഇന്ത്യയിലും അവതരിപ്പിക്കും.

അന്താരാഷ്ട്ര വിപണിയിലെ ലോഞ്ചിന് ശേഷം ഓപ്പോ എഫ്19 ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 5,000 എംഎഎച്ച് ബാറ്ററിയുള്ള ഏറ്റവും ആകർഷകമായ സ്മാർട്ട്‌ഫോണാണ് ഓപ്പോ എഫ്19 എന്നാണ് ഈ ലീക്ക് റിപ്പോർട്ടിൽ പറഞ്ഞത്. വിലയുടെ കാര്യം പരിശോധിച്ചാൽ, 20,000 രൂപയിൽ താഴെയായിരിക്കും സ്മാർട്ട്ഫോണിന്റെവില.

വരാനിരിക്കുന്ന ഓപ്പോ സ്മാർട്ട്ഫോണിന്റെ പ്രധാന വിശദാംശങ്ങളൊന്നും കമ്പനി പുറത്ത് വിട്ടിട്ടില്ല.

Top