Oppo F1 goes official, Vietnam gets it on January 21

ചൈനീസ് മൊബൈല്‍ കമ്പനിയായ ഒപ്പോയുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ മോഡലായ ഒപ്പോ എഫ് 1 ഈ മാസം 21ന് പുറത്തിറങ്ങും. ലാസ്‌വെഗാസില്‍ സമാപിച്ച കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് ഷോയില്‍ (സെസ് 2016) ഔദ്യോഗികമായി അവതരിപ്പിക്കപ്പെട്ട ഫോണ്‍ വിയറ്റ്‌നാമിലായിരിക്കും ആദ്യം വില്പനയ്‌ക്കെത്തുക.

6,490,000 വിയറ്റ്‌നാം ഡോങ് (19,327 രൂപ) വിലയിട്ടിരിക്കുന്ന ഫോണിന്റെ പ്രീഓര്‍ഡര്‍ ബുക്കിങ് അവിടെ ആരംഭിച്ചുകഴിഞ്ഞു. ഈ മാസം 28 ന് ഫോണ്‍ ഇന്ത്യന്‍ വിപണിയിലും എത്തുമെന്നാണ് റിപ്പോര്‍ട്ട്.

ഒപ്പോയുടെ പ്രീമിയം സെഗ്‌മെന്റായ എഫ് സീരീസിലെ ഏറ്റവും പുതിയ അവതാരമാണ് എഫ് 1. 720X1280 പിക്‌സല്‍സ് റിസൊല്യൂഷനോടു കൂടിയ അഞ്ചിഞ്ച് ഐ.പി.എസ്. ഹൈഡെഫനിഷന്‍ സ്‌ക്രീനും അലൂമിനിയം ബോഡിയുമുള്ള ഫോണിന്റെ ഡിസ്‌പ്ലേയ്ക്ക് ഗോറില്ല ഗ്ലാസ് 4 സംരക്ഷണവുമുണ്ട്.

1.7 ഗിഗാഹെര്‍ട്‌സ് ശേഷിയുള്ള ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 616 പ്രൊസസര്‍, മൂന്ന് ജിബി റാം, അഡ്രിനോ 405 ജിപിയു, ആറ് ജിബി ഇന്‍ബില്‍ട്ട് സ്‌റ്റോറേജ് എന്നിവയാണിതിന്റെ ഹാര്‍ഡ്‌വേര്‍ ശേഷി. 128 ജിബി വരെയുള്ള എസ്ഡി കാര്‍ഡ് ഇതിലിട്ട് പ്രവര്‍ത്തിപ്പിക്കാനാകും.

Top