ക്യുവേര്‍ട്ടി കീബോര്‍ഡുള്ള സ്മാര്‍ട്ഫോണ്‍; പേറ്റന്റ് അപേക്ഷ നല്‍കി ഓപ്പോ

ക്യുവേര്‍ട്ടി കീബോര്‍ഡുള്ള സ്മാര്‍ട്ഫോണിനായി പേറ്റന്റ് അപേക്ഷ നല്‍കി ചൈനീസ് സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളായ ഓപ്പോ. ഒരു എക്സ്റ്റേണല്‍ കീബോര്‍ഡ് സ്ഥിരമായി ഘടിപ്പിച്ച ഒരു സ്മാര്‍ട്ഫോണ്‍ ആണിത്. ഡ്യുവല്‍ സ്‌ക്രീന്‍ ഫോണുകളില്‍ ഇരുവശങ്ങളിലും ഡിസ്പ്ലേ ആണ് ഉള്ളത് എങ്കില്‍ ഇതിന്റെ ഒരു ഭാഗത്ത് സ്‌ക്രീനും മറുഭാഗത്ത് കീബോര്‍ഡും ആണുള്ളത്.

എല്‍ജിയുടെ ജി8 എക്സ്, വി50, വി60 ഫോണുകള്‍ക്കുള്ള ഡ്യുവല്‍ സ്‌ക്രീന്‍ കേയ്സിന് സമാനമാണ് ഇതിന്റെ രൂപകല്‍പന എന്നാണ് ഗിസ്മോ ചൈന റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഫോണിന് ടച്ച് കീബോര്‍ഡ് ആയിരിക്കില്ല, പകരം കപ്പാസിറ്റീവ് കീബോര്‍ഡ് ആയിരിക്കുമെന്നാണ് ഗിസ്മോ ചൈന റിപ്പോര്‍ട്ടില്‍ പറയുന്നത്. ഫോണിന് ഡ്യൂ ഡ്രോപ്പ് നോച്ച് ആയിരിക്കുമെന്നും ചിത്രം വ്യക്തമാക്കുന്നു.

Top