എഐ സാങ്കേതികവിദ്യയില്‍ ഒപ്പോ A71ന്റെ പുതിയ മോഡല്‍

OPPO A7 AI

നപ്രിയമായ ചൈനീസ് സ്മാര്‍ട്ട്‌ഫോണുകളില്‍ ഒന്നായ ഓപ്പോ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ A71ന്റെ പുതിയ മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചു. 3 ജിബി റാം, മികച്ച എഐ സാങ്കേതികവിദ്യ എന്നിവയാണ് പുതിയ മോഡലിന്റെ പ്രധാന സവിശേഷത.

‘മനോഹരമായ രൂപകല്‍പ്പനയ്‌ക്കൊപ്പം ഉപഭോക്താക്കളുടെ മികച്ച ഫോട്ടോഗ്രാഫിയ്ക്ക്‌ ഞങ്ങള്‍ എപ്പോഴും മുന്‍ഗണന നല്‍കുന്നു. മികച്ച സെല്‍ഫികളുടെ കാര്യത്തില്‍ ഞങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ വളരെ മുന്നിലാണ്. യുവാക്കളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്’, ഓപ്പോ ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ വില്‍ യാങ് പറഞ്ഞു.

മെറ്റല്‍ യൂണിബോഡി ഉപയോഗിച്ചിരിക്കുന്ന ഫോണില്‍ 5.2 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേയാണുള്ളത്.
തടസ്സങ്ങളില്ലാതെ ഒരേസമയം ഒന്നിലധികം ആപ്പുകള്‍ ഉപയോഗിക്കാന്‍ കഴിയുമെന്നും കമ്പനി വ്യക്തമാക്കുന്നു.

മള്‍ട്ടിഫ്രെയിം ഡി നോയിസിങ് സാങ്കേതിക വിദ്യയോട് കൂടിയ 13 MP പിന്‍ ക്യാമറ വെളിച്ചം കുറഞ്ഞ സാഹചര്യങ്ങളിലും മികച്ച ചിത്രങ്ങള്‍ നല്‍കും. അള്‍ട്രാ എച്ച്ഡി സവിശേഷതയോട് കൂടിയ ക്യാമറ ആപ്പ് ഒന്നിലധികം ഫോട്ടോകള്‍ ഒരുമിച്ച് ചേര്‍ക്കാന്‍ സഹായിക്കും.

ആന്‍ഡ്രോയ്ഡ് 7.1 നൗഗട്ട് അടിസ്ഥാനമായ Color OS 3.2ല്‍ ആണ് ഓപ്പോ A71 പ്രവര്‍ത്തിക്കുന്നത്. രണ്ട് സിംകാര്‍ഡ് ഉപയോഗിക്കാന്‍ കഴിയുന്ന ഫോണില്‍ 4G VoLTE, WiFi, ബ്ലൂടൂത്ത് 4.2, ജിപിഎസ് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.

പ്രോക്‌സിമിറ്റി സെന്‍സര്‍, ലൈറ്റ് സെന്‍സര്‍, ആക്‌സിലറേറ്റര്‍ സെന്‍സര്‍, ഇകോമ്പാസ്സ് എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓപ്പോ A71 (3GB) ഗോള്‍ഡ്, കറുപ്പ് നിറങ്ങളില്‍ ലഭ്യമാണ്. 9990 രൂപ വിലയുള്ള ഫോണ്‍ ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, സ്‌നാപ്ഡീല്‍ എന്നീ ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ നിന്ന് ലഭ്യമാക്കാം.Related posts

Back to top