ഓപ്പോ എ7 നവംബര്‍ 27 മുതല്‍ ഇന്ത്യയില്‍ വില്‍പ്പന ആരംഭിക്കും

പ്പോ എ7 17,900 രൂപയ്ക്ക് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. നവംബര്‍ 27നാണ് ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കുക. അന്നു തന്നെ ഫോണ്‍ വില്‍പ്പന ആരംഭിക്കും. പേടിഎം മാള്‍ വഴിയാകും ഫോണിന്റെ വില്‍പ്പന. 1500 രൂപ ക്യാഷ്ബാക്കും പേടിഎമ്മിലൂടെ ഫോണ്‍ വാങ്ങിക്കുന്നവര്‍ക്ക് ലഭിക്കും. 19:9 ആസ്‌പെക്ട് റേഷ്യോയില്‍ 6.2 ഇഞ്ച് എച്ച്ഡി വാട്ടര്‍ഡ്രോപ്പ് ഡിസ്‌പ്ലേയാകും ഫോണിന്.

സ്‌നാപ്ഡ്രാഗണ്‍ 450 പ്രൊസസറാണ്. 13 എംപി, 2 എംപി ഡ്യുവല്‍ റിയര്‍ ക്യാമറകളും 16 എംപി സെല്‍ഫി ക്യാമറയുമാണ്. 3 ജിബി റാം 32 ജിബി സ്റ്റോറേജ്, 4 ജിബി റാം 32 ജിബി സ്‌റ്റോറേജ് എന്നിങ്ങനെ രണ്ട് സ്‌റ്റോറേജ് വാരിയന്റുകളാണ് ഫോണിനുള്ളത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാവുന്നതാണ്. 4,230 എംഎഎച്ചാണ് ബാറ്ററി.

Top