15,000 രൂപയില്‍ താഴെ വിലയുള്ള ഒപ്പോ 5ജി സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍

ദ്യമായി 15,000 രൂപയില്‍ താഴെ വിലയുള്ള 5ജി സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കി ഒപ്പോ. സ്മാര്‍ട്ട്‌ഫോണ്‍  വിപണിയെ തന്നെ ശക്തിപ്പെടുത്തുന്ന നീക്കമാണ് ഒപ്പോ മുന്നോട്ട് വെയ്ക്കുന്നത്.

6 ജിബി റാം ഉള്ള ഏറ്റവും വില കുറഞ്ഞ 5ജി സ്മാര്‍ട്ട്ഫോണ്‍ എന്ന നിലയിലാണ്  ഒപ്പോ എ53എസ് 5ജി പുറത്തിറക്കിയിരിക്കുന്നത്. 5ജി മാത്രമല്ല പുതിയ തലമുറയുടെ ആവശ്യങ്ങളെ തിരിച്ചറിഞ്ഞാണ്  ഒപ്പോ എ53എസ് 5ജി പുറത്തിറക്കിയിരിക്കുന്നത്.വെറും 14990 രൂപ എന്ന വിലയില്‍ ലഭ്യമാകുന്ന ഓപ്പോ എ53എസ് 5ജി സ്മാര്‍ട്ട്‌ഫോണ്‍ 5ജി സാങ്കേതികവിദ്യയുടെ പുതിയ യുഗത്തിന് തന്നെയാണ് തുടക്കമിടുന്നത്.

മീഡിയടെക് ഡൈമെൻസിറ്റി 700 പ്രോസസറാണ്  ഒപ്പോ എ53എസ് 5ജിയ്ക്കുളളത്‌. 2.2GHzൽ രണ്ട് A76 കോർ ക്ലോക്കിംഗും 2.0GHz വരെ ക്ലോക്ക് സ്പീഡുള്ള ആറ് A55 കോറുകളും ഉള്ള ഈ ഡ്യുവൽ സിം 5ജി പ്രോസസറിൽ  വേഗത ലഭിക്കും. മാലി-ജി 57 ജിപിയു ഹൈ-എൻഡ് ഗ്രാഫിക്സ് സുഗമമായി റെൻഡർ ചെയ്യാൻ സഹായിക്കുന്നു. 8 ജിബി റാം കോൺഫിഗറേഷൻ സ്വിഫ്റ്റ് മൾട്ടിടാസ്കിങ് സാധ്യമാക്കുന്നു. വേഗതയേറിയ 5ജി കണക്റ്റിവിറ്റി നൽകുന്നതിനായി ‘സ്മാർട്ട് ആന്റിന സ്വിച്ച്’ സാങ്കേതികവിദ്യയിലും ‘എലിവേറ്റർ മോഡ്’ ലും എ53എസ് 5ജി പ്രവർത്തിക്കും.

നിരവധി ടാസ്കുകൾ ഒരേസമയം പ്രവർത്തിപ്പിക്കുന്നതിന് 5ജി + ലഭ്യമായ 5ജി കണക്ഷനും 5 ജി + വൈ-ഫൈ ഡ്യുവൽ ചാനലും ഉപയോഗിക്കുന്നു. ഒന്നിലധികം ആപ്പുകൾ ഉപയോഗിച്ചാൽ പോലും നെറ്റ്‌വർക്ക് വേഗതയിൽ വിട്ടുവീഴ്ച ഉണ്ടാകില്ല. അതുകൊണ്ട് തന്നെ ബഫർ ഇല്ലാതെ ഓൺലൈൻ സ്ട്രീമിംഗും മികച്ച ഇൻ-ക്ലാസ് ഡൗൺലോഡിങ് വേഗതയും ഈ ഡിവൈസ് ഉറപ്പാക്കുന്നു. ഡാറ്റാ വേഗത പരമാവധി പ്രയോജനപ്പെടുത്തുന്നതിന് ഒപ്പോ എ53എസ് 5ജിയിൽ മികച്ച ഇൻ-ക്ലാസ് ഹാർഡ്‌വെയറുകളും സവിശേഷതകളും ഒപ്പോ എ53എസ് 5ജി നൽകുന്നു.

Top