ഒപ്പോ എ5എസ് ഇന്ത്യന്‍ വിപണിയില്‍

പ്പോയുടെ പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍. ഒപ്പോ എ5എസ് ബജറ്റ് ഹാന്‍ഡ്‌സെറ്റായാണ് പുതിയ മോഡല്‍. വലിയ ബാറ്ററി, സ്‌റ്റൈലിഷ് ഡിസൈന്‍, വാട്ടര്‍ഡ്രോപ് സ്‌ക്രീന്‍ എന്നിവയാണ് പുതിയ മോഡലിന്റെ പ്രധാന പ്രത്യേകതകള്‍.

2ജിബി, 4ജിബി എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ഫോണ്‍ ലഭ്യമാണ്. 2ജിബി റാം, 32 ജിബി ഇന്റേണല്‍ മെമ്മറിയും ഉള്ള ഫോണിന് 9990 രൂപയാണ് വില. 4ജിബി റാം, 64 ജിബി ഇന്റേണല്‍ സ്‌റ്റോറേജും ഉള്ള മോഡലിന്റെ വില പ്രഖ്യാപിച്ചിട്ടില്ല. ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട്, സ്‌നാപ്ഡീല്‍, ടാറ്റാ ക്ലിക്യു, പേടിഎം എന്നിവിടങ്ങില്‍ നിന്നെല്ലാം ഒപ്പോ എ5എസ് ലഭിക്കും.

മെഡിടെക് ഹീലിയോ പി35 ചിപ്‌സെറ്റില്‍ പ്രവര്‍ത്തിക്കുന്ന ഒപ്പോ എ5എസില്‍ എഐ അല്‍ഗോറിതം ഫീച്ചറും പ്രവര്‍ത്തിക്കുന്നുണ്ട്. 4230എംഎഎച്ച് ബാറ്ററിയാണ് ഫോണിനുള്ളത്. ഇീ ബാറ്ററി ബാക്കപ്പ് ഉപയോഗിച്ച് 13.5 മണിക്കൂര്‍ വിഡിയോ കാണാന്‍ സാധിക്കും.

മെഡിയടെക് ഹീലിയോ പി35, റിയര്‍ ഫിംഗര്‍പ്രിന്റ് സ്‌കാനാര്‍,3+2 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, കളര്‍ഒഎസ് 5.2.1, വിഡിയോ എഡിറ്റിങ് ടൂള്‍എട്ടു മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ,6.2 ഇഞ്ച് എല്‍സിഡി വാട്ടര്‍ഡ്രോപ് സ്‌ക്രീന്‍ തുടങ്ങിയ ഫീച്ചറുകളോടെയാണ് ഫോണ്‍ എത്തുന്നത്.

Top