ഓപ്പോ എ54, ഓപ്പോ എഫ്19 സ്മാര്‍ട്‌ഫോണുകള്‍ക്ക് ഇന്ത്യയില്‍ വില വര്‍ധിപ്പിച്ചു

ന്ത്യയില്‍ ഓപ്പോ എ54, ഓപ്പോ എഫ്19 സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വില വര്‍ധിപ്പിച്ചു. 1,000 രൂപ വീതമാണ് ഈ ഡിവൈസുകള്‍ക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്.

ഓപ്പോ എ54 സ്മാര്‍ട്ട്‌ഫോണിന്റെ 4ജിബി റാമും 64ജിബി സ്റ്റോറേജുമുള്ള മോഡലിന് ഇന്ത്യയില്‍ 13,990 രൂപയായിരുന്നു വില. ഇപ്പോള്‍ ഈ ഡിവൈസിന് 14,990 രൂപ നല്‍കേണ്ടി വരും. ബേസ് വേരിയന്റിന് 13,490 രൂപ വിലയുമായിട്ടാണ് ഈ ഡിവൈസ് ലോഞ്ച് ചെയ്തത്. അതേസമയം 4ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 14,490 രൂപയും 6ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള മോഡലിന് 15,990 രൂപയുമായിരുന്നു വില. ഓഫ്‌ലൈന്‍ റീട്ടെയിലര്‍മാരും ഇപ്പോള്‍ ഈ ഡിവൈസ് വില്‍പ്പന നടത്തുന്നത് പുതുക്കിയ വിലയിലാണ്.

ഓപ്പോ എഫ്19 സ്മാര്‍ട്ട്‌ഫോണിനും 1000 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഈ ഡിവൈസിന്റെ 6ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള മോഡലിന് 18,990 രൂപയായിരുന്നു വില. ഇത് 19,990 രൂപയായി വര്‍ധിച്ചിപ്പിട്ടുണ്ട്. ഒറ്റ സ്റ്റോറേജ് കോണ്‍ഫിഗറേഷനില്‍ മാത്രമാണ് ഈ ഡിവൈസ് ലഭ്യമാകുന്നത്.

ഓപ്പോ എ54 സ്മാര്‍ട്ട്‌ഫോണില്‍ 6.51-ഇഞ്ച് എച്ച്ഡി+ (720×1,600 പിക്‌സല്‍) എല്‍സിഡി 20: 9 അസ്പാക്ട് റേഷിയോ ഡിസ്‌പ്ലെയാണ് ഉള്ളത്. 6 ജിബി റാം വരെയുള്ള ഡിവൈസിന് കരുത്ത് നല്‍കുന്നത് ഒക്ടാകോര്‍ മീഡിയടെക് ഹീലിയോ പി35 (എംടി 6765 വി) എസ്ഒസിയാണ്. 13 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറും 2 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടറും 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സറും ഉള്‍പ്പെടുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറയാണ് ഫോണില്‍ ഉള്ളത്. 16 എംപി സെല്‍ഫി ക്യാമറയും ഡിവൈസില്‍ നല്‍കിയിട്ടുണ്ട്. ആന്‍ഡ്രോയിഡ് 10 ബേസ്ഡ് കളര്‍ഒഎസ് 7.2ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

ഓപ്പോ എഫ്19 സ്മാര്‍ട്ട്‌ഫോണില്‍ 6.43 ഇഞ്ച് ഫുള്‍ എച്ച്ഡി+ (1,080×2,400 പിക്സല്‍സ്) അമോലെഡ് ഡിസ്പ്ലേയാണ് ഉള്ളത്. 20: 9 അസ്പാക്ട് റേഷിയോ ഉള്ള ഡിസ്‌പ്ലെയാണ് ഇത്. 6 ജിബി റാമുള്ള ഡിവൈസിന് കരുത്ത് നല്‍കുന്നത് ഒക്ട-കോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 662 എസ്ഒസിയാണ്. 48 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറും 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സറും 2 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടറും ഉള്‍പ്പെടുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പാണ് ഫോണില്‍ ഉള്ളത്. 16 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും ഡിവൈസില്‍ ഉണ്ട്. ആന്‍ഡ്രോയിഡ് 11 ബേസ്ഡ് കളര്‍ഒഎസ് 11.1ലാണ് സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

ഓപ്പോ എഫ്19ല്‍ 128 ജിബി ഇന്റേണല്‍ സ്റ്റോറേജാണ് നല്‍കിയിട്ടുള്ളത്. ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറുള്ള ഡിവൈസില്‍ കണക്ടിവിറ്റി ഓപ്ഷനുകളായി 4ജി എല്‍ടിഇ, വൈ-ഫൈ, ബ്ലൂടൂത്ത്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവയാണ് നല്‍കിയിട്ടുള്ളത്. മറ്റ് പതിവ് കണക്റ്റിവിറ്റി ഓപ്ഷനുകളും ഫോണില്‍ നല്‍കിയിട്ടുണ്ട്. 33W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസില്‍ ഉള്ളത്.

 

Top