ഓപ്പോ എ33 സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചു

പ്പോ എ33 സ്മാര്‍ട്ട്‌ഫോണ്‍ ഇന്തോനേഷ്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഒറ്റ വേരിയന്റില്‍ മാത്രം ലഭ്യമാകുന്ന ഡിവൈസില്‍ 4 ജിബി റാമും 32 ജിബി സ്റ്റോറേജുമാണ് ഉള്ളത്. ആര്‍പി 2,299,000 ആണ് ഇന്തോനേഷ്യയില്‍ ഡിവൈസിന്റെ വില. ഇന്ത്യയില്‍ ഇത് 11,300 രൂപയോളം വരും. മൂണ്‍ലൈറ്റ് ബ്ലാക്ക്, മിന്റ് ക്രീം കളര്‍ ഓപ്ഷനുകളില്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാകും.

ഓപ്പോ എ33 സ്മാര്‍ട്ട്‌ഫോണില്‍ 6.5 ഇഞ്ച് ടിഎഫ്ടി എല്‍സിഡി ഡിസ്‌പ്ലേയാണ് കമ്പനി നല്‍കിയിട്ടുള്ളത്. ഈ ഡിസ്‌പ്ലെയ്ക്ക് 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റാണ് ഉള്ളത്. 1,520 x 720 പിക്സല്‍ എച്ച്ഡി+ റെസല്യൂഷനും ഈ ഡിസ്‌പ്ലെയില്‍ ഉണ്ട്. കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് 3 പ്രോട്ടക്ഷനോടെയാണ് ഈ ഡിസ്‌പ്ലെ വരുന്നത്.

ആന്‍ഡ്രോയിഡ് 10 ബേസ്ഡ് കളര്‍ഒസ് 7.2ലാണ് ഓപ്പോ എ33 പ്രവര്‍ത്തിക്കുന്നത്. ഇത് ഏറ്റവും പുതിയ കളര്‍ ഒഎസ് ആണ്. 18W ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസില്‍ പായ്ക്ക് ചെയ്യുന്നത്. 4 ജിബി റാമുള്ള ഡിവൈസിന് കരുത്ത് നല്‍കുന്നത് ഒക്ടാ കോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 460 പ്രോസസറാണ്. 32 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജുള്ള ഡിവൈസില്‍ മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടിലൂടെ 256 ജിബി വരെ സ്റ്റോറേജ് എക്‌സ്പാന്‍ഡ് ചെയ്യാനുള്ള സംവിധാനവും ഉണ്ട്.

സ്മാര്‍ട്ട്‌ഫോണില്‍ എഫ് / 2.2 അപ്പേര്‍ച്ചറുള്ള 13 എംപി പ്രൈമറി സെന്‍സറാണ് കമ്പനി നല്‍കിയിട്ടുള്ളത്. ഇതിനൊപ്പം എഫ് / 2.4 അപ്പര്‍ച്ചര്‍ ഉള്ള 2 എംപി ഡെപ്ത് സെന്‍സര്‍, എഫ് / 2.4 എ 2 എംപി മാക്രോ സെന്‍സര്‍ എന്നിവയും കമ്പനി നല്‍കിയിട്ടുണ്ട്. ഡിവൈസില്‍ എഫ് / 2.4 അപ്പേര്‍ച്ചറുള്ള 8 എംപി സെല്‍ഫി ക്യാമറയാണ് നല്‍കിയിട്ടുള്ളത്. ഈ ക്യാമറ പഞ്ച്-ഹോള്‍ കട്ട് ഔട്ടിലാണ് നല്‍കിയിട്ടുള്ളത്.

കണക്റ്റിവിറ്റിക്കായി വൈഫൈ 802.11ac, ബ്ലൂടൂത്ത് 5.0, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവയാണ് ഓപ്പോ പുതിയ ഡിവൈസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സുരക്ഷയ്ക്കായി ഡിവൈസിന് പിന്നിലൊരു ഫിംഗര്‍പ്രിന്റ് സെന്‍സറും ഓപ്പോ ഈ ഡിവൈസില്‍ നല്‍കിയിട്ടുണ്ട്.

Top