ഓപ്പോ എ31 ഇന്ത്യന്‍ വിപണിയില്‍; വില 11,490

പുതിയ സ്മാര്‍ഫോണായ ഓപ്പോ എ31 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ഓപ്പോ. 11,490 രൂപ വിലയുള്ള ഫോണിന്റെ നാല് ജിബി റാം/ 64 ജിബി സ്‌റ്റോറേജ് പതിപ്പ് ഫെബ്രുവരി 29നും 13,990 രൂപ വിലയുള്ള ആറ് ജിബി റാം / 128 ജിബി സ്റ്റോറേജ് പതിപ്പ് മാര്‍ച്ച് രണ്ടാം വാരത്തിലും വില്‍പ്പനയ്‌ക്കെത്തും. മിസ്റ്ററി ബ്ലാക്ക്, ഫാന്റസി ബ്ലൂ എന്നീ നിറങ്ങളിലാണ് ഫോണ്‍ വിപണിയിലെത്തുക.

6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഓപ്പോ എ31 ന്. ഫോണിന്റെ ട്രിപ്പിള്‍ ക്യാമറയില്‍ 12 മെഗാപിക്‌സലിന്റെ പ്രധാന സെന്‍സറും,രണ്ട് എംപി ഡെപ്ത് ക്യാമറയും, രണ്ട് എംപി മാക്രോ ലെന്‍സും ഉള്‍പ്പെടുന്നു. സെല്‍ഫിയ്ക്കായി എട്ട് മെഗാപിക്‌സലിന്റെ സെന്‍സറാണ് ഫോണിന് നല്‍കിയിരിക്കുന്നത്.
ഒക്ടാകോര്‍ മീഡിയാ ടെക് പി35 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ ആന്‍ഡ്രോയിഡ് 9 പൈ അടിസ്ഥാനമാക്കിയുള്ള കളര്‍ ഓഎസ് 6.1.2 ആണുള്ളത്. 256 ജിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡ് ഫോണില്‍ ഉപയോഗിക്കാം. 4230 എംഎഎച്ച് ആണ് ബാറ്ററി ശേഷി.

Top