ഓപ്പോ എ3-എസ് ബജറ്റ് സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ ഉടന്‍ എത്തും

നോച്ച്ഡ് ഡിസ്‌പ്ലേയോടു കൂടിയ ഓപ്പോ എ3 എസ് ബജറ്റ് സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ ഉടന്‍ പുറത്തിറങ്ങും. ഗാഡ്ജറ്റ് 360 റിപ്പോര്‍ട്ട് പ്രകാരം ഓപ്പോ എ3യുടെ വില 10,990 രൂപയാണ്. ഫ്‌ലാഷോടു കൂടിയ ഇരട്ട പിന്‍ ക്യാമറയാണ് ഈ മോഡലിലുമുള്ളത്.

13 മെഗാപിക്‌സലിന്റെയും 2 മെഗാപിക്‌സലിന്റെയും കാമറകള്‍ പിന്നിലായുണ്ട്. സെല്‍ഫി പ്രേമികള്‍ക്കായി 8 മെഗാപിക്‌സലിന്റെ മുന്‍ കാമറയുമുണ്ട്. 4ജി വോള്‍ട്ട്, വൈഫൈ, ബ്ലൂടൂത്ത്, ജി.പി.എസ്, മൈക്രോ യു.എസ്.ബി തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകള്‍ ഫോണിലുണ്ട്.

പ്രമുഖ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഒപ്പോ എ3 എസ് മോഡലിന് 2 ജി.ബി റാം (16 ജി.ബി ഇന്റേണല്‍ മെമ്മറി), 3 ജി.ബി റാം (32 ജി.ബി ഇന്റേണല്‍ മെമ്മറി) എന്നിങ്ങനെ രണ്ട് വേര്‍ഷനുകള്‍ ഉണ്ടാവും. ആന്‍ഡ്രോയിഡ് 8.1 ലോലിപ്പോപ്പ് ഓപ്പറേറ്റിംഗ് സിസ്റ്റം അധിഷ്ഠിതമായാണ് ഡ്യുവല്‍ സിം മോഡലായ എ3 എസ് പ്രവര്‍ത്തിക്കുന്നത്.

ഓപ്പോ A3 എസ് ന്റെ ഡിസ്‌പ്ലേ 6.2 ഇഞ്ച് ഡിസ്‌പ്ലേ നോട്ട് ഡിസ്‌പ്ലേയും 19: 9 അനുപാത അനുപാതവുമാണ്. ഈ പതിപ്പ് മീഡിയടെക് ഹെലിയോ P60 പ്രൊസസറാണ് ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ 4 ജിബി റാമും 128 ജിബി സ്റ്റോറേജും ആണ് ഇതില്‍ ലഭിക്കുക. ചൈനയില്‍ ബ്ലാക്ക്, പിങ്ക്, സില്‍വര്‍ നിറങ്ങളിലാണ് ഫോണ്‍ ലഭ്യമാകുക. റിയല്‍മീ 1 സ്മാര്‍ട്‌ഫോണിലുള്ളതുപോലെ ഫോണിന്റെ പുറകുവശക്ക് ഡയമണ്ട് ഡിസൈനും ഉണ്ട്.

Top