ഓപ്പോ എ16 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയിലെത്തി

പ്പോ എ16 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 15,000 രൂപയില്‍ താഴെ വിലയുള്ള സ്മാര്‍ട്ട്‌ഫോണുകളുടെ വിഭാഗത്തില്‍ തങ്ങളുടെ സ്വാധീനം ഉറപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഓപ്പോ പുതിയ ഡിവൈസ് അവതരിപ്പിച്ചിരിക്കുന്നത്.
ആമസോണ്‍ വഴിയാണ് ഡിവൈസ് വില്‍പ്പനയ്ക്ക് എത്തുന്നത്. ഒരു വേരിയന്റില്‍ മാത്രമേ സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാകൂ.

ഈ ഡിവൈസില്‍ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമാണ് ഉള്ളത്. ഈ സ്മാര്‍ട്ട്‌ഫോണിന് 13,990 രൂപയാണ് വില. ഈ സ്മാര്‍ട്ട്‌ഫോണ്‍ ക്രിസ്റ്റല്‍ ബ്ലാക്ക്, പേള്‍ ബ്ലൂ കളര്‍ ഓപ്ഷനുകളിലാണ് ഇന്ത്യയില്‍ ലഭ്യമാക്കിയിരിക്കുന്നത്.

ആമസോണ്‍ വഴി പുതിയ ഓപ്പോ എ16 സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നവര്‍ക്ക് കമ്പനി ആകര്‍ഷകമായ ഓഫറുകള്‍ നല്‍കുന്നുണ്ട്. ഈ ഡിവൈസ് വാങ്ങാന്‍ 3 മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകള്‍ ലഭിക്കും. ഇത് കൂടാതെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടുകളും ലഭിക്കും. സിറ്റി ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകളിലും മറ്റ് ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളിലും 750 രൂപ വരെ ഇന്‍സ്റ്റന്റ് ഡിസ്‌കൌണ്ടാണ് ഉപഭോക്താക്കള്‍ക്ക് ആമസോണ്‍ നല്‍കുന്നത്. ഈ കാര്‍ഡുകള്‍ ഉപയോഗിച്ച് വാങ്ങുമ്പോള്‍ സ്മാര്‍ട്ട്‌ഫോണ്‍ 13,240 രൂപയ്ക്ക് സ്വന്തമാക്കാന്‍ സാധിക്കും.

ഓപ്പോ എ16 സ്മാര്‍ട്ട്‌ഫോണില്‍ 6.52 ഇഞ്ച് എച്ച്ഡി+ (720×1,600 പിക്‌സല്‍സ്) എല്‍സിഡി ഡിസ്‌പ്ലേയാണ് ഉള്ളത്. ഐ കെയര്‍ മോഡും ഡിസ്‌പ്ലെയ്ക്ക് ഉണ്ട്. 4 ജിബി റാമും 64 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജുമുള്ള ഈ സ്മാര്‍ട്ട്‌ഫോണിന് കരുത്ത് നല്‍കുന്നത് മീഡിയാടെക് ഹീലിയോ ജി35 എസ്ഒസിയാണ്. മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് വഴി 256 ജിബി വരെ സ്റ്റോറേജ് എക്‌സ്പാന്‍ഡ് ചെയ്യാനും സാധിക്കും. ഡ്യുവല്‍ സിം സപ്പോര്‍ട്ടുള്ള ഈ ഡിവൈസ് ആന്‍ഡ്രോയിഡ് 11ലാണ് പ്രവര്‍ത്തിക്കുന്നത്. സ്മാര്‍ട്ട് ബാറ്ററി പ്രൊട്ടക്ഷന്‍ ഫീച്ചറുകളുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസില്‍ ഓപ്പോ നല്‍കിയിട്ടുള്ളത്.

മൂന്ന് പിന്‍ക്യാമറകളാണ് ഓപ്പോ എ16 സ്മാര്‍ട്ട്‌ഫോണില്‍ ഉള്ളത്. 13 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, 2 മെഗാപിക്‌സല്‍ ബോക്കെ (ഡെപ്ത്) സെന്‍സര്‍, 2 മെഗാപിക്‌സല്‍ മാക്രോ സെന്‍സര്‍ എന്നിവയാണ് ഈ ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പിലെ ക്യാമറകള്‍. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 8 മെഗാപിക്‌സല്‍ പ്രൈമറി സെല്‍ഫി ക്യാമറയും നല്‍കിയിട്ടുണ്ട്. ഡിവൈസില്‍ കണക്റ്റിവിറ്റി ഓപ്ഷനുകളായി ഡ്യുവല്‍-ബാന്‍ഡ് വൈ-ഫൈ, ബ്ലൂടൂത്ത് വി 5, 3.5 എംഎം ഹെഡ്ഫോണ്‍ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് എന്നിവ നല്‍കിയിട്ടുണ്ട്. ഫെയ്‌സ് അണ്‍ലോക്ക് ഫീച്ചറും സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സ്‌കാനറും ഡിവൈസില്‍ ഉണ്ട്. സ്പ്ലാഷ് റസിസ്റ്റന്‍സിനുള്ള IPX4 സര്‍ട്ടിഫിക്കേഷനമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. ഫോണിന് 190 ഗ്രാം ഭാരമുണ്ട്.

 

Top