ഇന്റെർണൽ സ്റ്റോറേജ് കൂടുതലുള്ള A15s; പുതിയ പതിപ്പുമായി ഓപ്പോ

ഡിസംബറിൽ ഒപ്പോ അവതരിപ്പിച്ച ബജറ്റ് സ്മാർട്ഫോൺ A15s ന്റെ പുത്തൻ പതിപ്പ് കമ്പനി വില്പനക്കെത്തിച്ചു. 4 ജിബി റാമും 64 ജിബി ഇന്റെർണൽ സ്റ്റോറേജുമായെത്തിയ ഒപ്പോ A15s-ന് ഇന്റെർനൽ സ്റ്റോറേജ് കുറഞ്ഞു പോയെന്ന പരാതിയെ തുടർന്നാണ് പുതിയ പതിപ്പ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. 4 ജിബി റാമും 128 ജിബി ഇന്റെർണൽ സ്റ്റോറേജുമായാണ് പുതിയ പതിപ്പ്. 12,490 രൂപയാണ് പുത്തൻ പതിപ്പിന്റെ വില. 11,490 രൂപയായിരുന്നു മുമ്പത്തെ പതിപ്പിന്റെ വില. ഒപ്പോ A15s-ന്റെ 64 ജിബി പതിപ്പ് ഡൈനാമിക് ബ്ലാക്ക്, ഫാൻസി വൈറ്റ്, റെയിൻബോ സിൽവർ എന്നിങ്ങനെ 3 നിറങ്ങളിൽ ലഭ്യമായിരുന്നെങ്കിൽ ഡൈനാമിക് ബ്ലാക്ക്, ഫാൻസി വൈറ്റ് നിറങ്ങളിൽ മാത്രമേ 128 ജിബി പതിപ്പ് ലഭിക്കൂ. ആമസോൺ മുഖേനയും റീറ്റെയ്ൽ സ്റ്റോറുകൾ മുഖേനയും പുത്തൻ പതിപ്പിന്റെ വില്പന ആരംഭിച്ചു കഴിഞ്ഞു.

ഡ്രോപ്പ്-സ്റ്റൈൽ നോച്ച് രീതിയിൽ 6.52 ഇഞ്ച് വലിപ്പമുള്ള 720p എൽസിഡി ഡിസ്പ്ലേ ആണ് A15s-ന്. 89 ശതമാനമാണ് ഡിസ്‌പ്ലേയുടെ സ്‌ക്രീൻ-ടു-ബോഡി അനുപാതം. 4 ജിബി റാമുമായി ബന്ധിപ്പിച്ച ഒക്ടാകോർ മീഡിയടെക് ഹീലിയോ P 35 പ്രോസസറാണ് സ്മാർട്ട്‌ഫോണിന്റെ കരുത്ത്. ഇന്റെർണൽ മെമ്മറി മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 256 ജിബി ഉയർത്താം. നിരവധി കസ്റ്റമൈസേഷനുകൾ ഉറപ്പുനൽകുന്ന കളർഒഎസ് 7.2 സ്കിൻ ഉപയോഗിച്ച് ആൻഡ്രോയിഡ് 10-ൽ ആണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

13 മെഗാപിക്‌സൽ പ്രധാന ക്യാമറ, 2 മെഗാപിക്‌സൽ മാക്രോ ക്യാമറ, 2 മെഗാപിക്‌സൽ ഡെപ്ത് സെൻസിംഗ് ക്യാമറ എന്നിവ അടങ്ങുന്ന ട്രിപ്പിൾ ക്യാമെറയാണ് ഒപ്പോ A15s-ന്. ഇത് ഓപ്പോ F17 പ്രോ മോഡലിന്റേതിന് സമാനമായാണ് ക്രമീകരിച്ചിരിക്കുന്നത്. സെൽഫി, വീഡിയോ കോളിംഗ് എന്നിവയ്ക്കായി A15-യെക്കാൾ A15s മികച്ചു നിൽക്കുന്ന 8 മെഗാപിക്‌സൽ ക്യാമറയാണ്. എഐ ബ്യൂട്ടി മോഡ് ഉൾപ്പെടെ A15s-ൽ ഏറെക്കുറെ എല്ലാ ക്യാമറ ആപ്ലിക്കേഷനുകളും ഓപ്പോ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 4230mAh ബാറ്ററിയാണ് ഓപ്പോ A15s-ന്. ഒപ്പം ലഭിക്കുക 10W ചാർജർ ആണ്. ഫാസ്റ്റ് ചാർജിങ് ലഭ്യമല്ല. അതുകൊണ്ടുതന്നെ സ്മാർട്ട്‌ഫോൺ പൂർണ്ണമായും ചാർജ് ചെയ്യാൻ ഏകദേശം രണ്ട് മണിക്കൂർ എടുത്തേക്കാം.

Top