ഫേസ് റെക്കഗ്‌നേഷന്‍ ഫീച്ചറുമായി ‘ഒപ്പോ എ 1’ ഏപ്രില്‍ ആദ്യ വാരം വിപണിയിലെത്തും. ചൈനയില്‍ ഏകദേശം 14,400 രൂപയാണ് വില.
18:9 അനുപാതത്തിലുള്ള 720×1440 പിക്‌സല്‍ 5.7 ഇഞ്ച് ഡിസ്‌പ്ലേ, 2.5 ഡി കര്‍വ്ഡ് ഗ്ലാസ് ഫുള്‍ സ്‌ക്രീന്‍ ഡിസ്‌പ്ലേയുമാണ് ഫോണിന് നല്‍കിയിരിക്കുന്നത്. നാല് ജി.ബി റാം, 128 ജി.ബി കൂട്ടാവുന്ന 64 ജി.ബി ഇന്‍േറണല്‍ മെമ്മറിയും ഉണ്ട്.
എല്‍.ഇ.ഡി ഫ്‌ലാഷുള്ള 13 മെഗാപിക്‌സല്‍ പിന്‍കാമറയും ബ്യൂട്ടി മോഡുള്ള എട്ട് മെഗാപിക്‌സല്‍ മുന്‍കാമറയുമാണ് ഫോണില്‍ ഒരുക്കിയിരിക്കുന്നത്. 3180 എം.എ.എച്ച് ബാറ്ററിയുള്ള ഫോണ്‍ ആന്‍ഡ്രോയിഡ് 7.1 നഗറ്റ് അടിസ്ഥാനമായ കളര്‍ ഒ.എസ് 3.2ലാണ് പ്രവര്‍ത്തനം.


