ലുമിനറികളുടെ വിഭാഗത്തില്‍ നൂതന ലൈറ്റുകളുമായി ‘ഓപ്പിള്‍’

പുത്തന്‍ ട്രെന്റി ലൈറ്റുകളുമായി ആഗോള ഇന്റഗ്രേറ്റഡ് ലൈറ്റിംഗ് സൊല്യൂഷന്‍സ് കമ്പനിയും പ്രമുഖ എല്‍.ഇ.ഡി ലൈറ്റിങ്ങ് ബ്രാന്‍ഡുമായ ‘ഓപ്പിള്‍’.

ഫ്‌ളഡ് ലൈറ്റ് എക്കോ മിക്‌സ്, സ്‌പോട്ട്‌ലൈറ്റ് എച്ച് ജെ എന്നിവയാണ് പ്രൊഫഷണല്‍ ലുമിനറികളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്.

കോംപാക്റ്റ് ഡിസൈനും കുറഞ്ഞ എനര്‍ജി ഉപയോഗവും ഫ്‌ളഡ് ലൈറ്റ് എക്കോ മിക്‌സിന്റെ പ്രധാന സവിശേഷതകളാണ്. സ്‌പോട്ട്‌ലൈറ്റ് എച്ച് ജെ 335 ഡിഗ്രി തിരശ്ചീനമായും 35 ഡിഗ്രി ലംബമായും തിരിക്കാവുന്ന തരത്തില്‍ ഫ്‌ളെക്‌സിബിള്‍ ആയിട്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ഫ്‌ളഡ് ലൈറ്റ് എക്കോ മിക്‌സ്, സ്‌പോട്ട്‌ലൈറ്റ് എച്ച് ജെ ഓപ്ഷനുകളുടെ വില യഥാക്രമം 3060 രൂപ,1798 രൂപ എന്നിങ്ങനെയാണ് ആരംഭിക്കുന്നത്.

Top