ഓപ്പറേഷൻ പി ഹണ്ട് ; കേരളത്തിൽ 28 പേര്‍ അറസ്റ്റിലായി

തിരുവനന്തപുരം:ഓപ്പറേഷൻ പി ഹണ്ടിലൂടെ സംസ്ഥാന ത്ത് 28 പേർ അറസ്റ്റിൽ. കുട്ടികളുടെ നഗ്‌ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനു 28 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ പി ഹണ്ടിൻ്റെ ഭാഗമായി സംസ്ഥാനവ്യാപകമായി നടത്തിയ റെയ്ഡിലാണ് നിരവധി പേര്‍ പിടിയിലായത്. മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും അടക്കമുള്ള ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസം നടന്ന പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

ഒരേ സമയം, സംസ്ഥാനത്തെ 477 കേന്ദ്രങ്ങളിൽ പരിശോധന നടത്തുകയായിരുന്നു. കുട്ടികള്‍ ഉള്‍പ്പെടുന്ന ലൈംഗിക ദൃശ്യങ്ങളുടെ ലിങ്കുകള്‍ പൊലീസ് കണ്ടെത്തി. ഇത്തരം സൈറ്റുകളിൽ പണം നല്‍കിയാണ് അശ്ലീലദൃശ്യങ്ങള്‍ കണ്ടിരുന്നതെന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. അതേസമയം, അറസ്റ്റിലായ പ്രതികളുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തു വന്നിട്ടില്ല.

Top