അനധികൃത മുൻ​ഗണനാ റേഷൻകാർഡുള്ളവരെ കണ്ടെത്താൻ ‘ഓപ്പറേഷന്‍ യെല്ലോ

കോഴിക്കോട്: അനർഹമായി മുൻഗണനാ റേഷൻ കാർഡ് കൈവശം വെച്ചിട്ടുള്ളവരെ കണ്ടെത്തുന്നതിന് പൊതുവിതരണ വകുപ്പ് ആവിഷ്‌കരിച്ച ‘ഓപ്പറേഷൻ യെല്ലോ’ പദ്ധതി പ്രകാരം അനർഹമായി കൈവശം വെച്ച 1310 കാർഡുകൾ പിടിച്ചെടുത്തു. 23,18,981 രൂപ പിഴയായി ഈടാക്കുകയും ചെയ്തു. 137 എ.എ.വൈ മഞ്ഞ കാർഡ്, 789 പി.എച്ച്.എച്ച് വെള്ള കാർഡ്, 384 എൻ.പി.എസ് നീല കാർഡ് എന്നിങ്ങനെയാണ് പിടിച്ചെടുത്ത കാർഡുകൾ. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ താലൂക്ക് സപ്ലൈ ഓഫീസർ/ സിറ്റി റേഷനിംഗ് ഓഫീസർമാരുടെ നേതൃത്വത്തിൽ സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ നടത്തിയ പരിശോധനയിലാണ് കാർഡുകൾ പിടിച്ചെടുത്തത്.

അനർഹമായി മുൻഗണനാ റേഷൻ കാർഡ് കൈവശം വെച്ചിട്ടുള്ളവരെ കണ്ടെത്തുന്നതിന് പൊതുവിതരണ വകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയാണ് ഓപ്പറേഷൻ യെല്ലോ. ഓപ്പറേഷൻ യെല്ലോ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ മാസം നടത്തിയ പരിശോധനയിൽ അനധികൃതമായി കൈവശം വച്ച 68 മുൻഗണനാ കാർഡുകൾ കോഴിക്കോട് പിടിച്ചെടുത്തിരുന്നു. കോഴിക്കോട് താലൂക്കിലെ ഒളവണ്ണ, മടവൂർ, കൊടിനാട്ടുമുക്ക് എന്നീ പ്രദേശങ്ങളിൽ വീട് കയറി നടത്തിയ പരിശോധനയിൽ അനധികൃതമായി കൈവശം വെച്ചിരുന്ന അഞ്ച് എ എ വൈ കാർഡ്, 40 മുൻഗണനാ കാർഡുകൾ, 23 സ്റ്റേറ്റ് സബ്സിഡി കാർഡുകൾ എന്നിവയാണ് പിടിച്ചെടുത്തത്.

Top