ഓപ്പറേഷൻ ട്രൂ ഹൗസ്: കെട്ടിട നമ്പർ നൽകുന്നതിൽ വൻ ക്രമക്കേട് കണ്ടെത്തി വിജിലൻസ്

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി വിവിധ നഗരസഭകളിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ ക്രമക്കേടുകൾ കണ്ടെത്തി. കണ്ണൂരിലും കാസർകോട്ടും ആണ് ക്രമക്കേട് കണ്ടെത്തിയത്. കണ്ണൂർ കോർപറേഷൻ, പാനൂർ , തലശ്ശേരി, ഇരിട്ടി , കാസർകോട് നഗരസഭ എന്നിവിടങ്ങളിലാണ് ക്രമക്കേട് കണ്ടെത്തിയത്.

കെട്ടിട നികുതി ഇനത്തിൽ ഈ നഗരസഭകളിൽ സർക്കാരിന് കോടികൾ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തൽ. കാസർകോട് തായലങ്ങാടിയിലെ ആറ് നില ഫ്ലാറ്റിന് നമ്പറില്ലെന്നും വിജിലൻസ് പരിശോധനയിൽ കണ്ടെത്തി. ഓപ്പറേഷൻ ട്രൂ ഹൗസ് എന്ന പേരിലാണ് വിജിലൻസ് 53 മുൻസിപ്പാലിറ്റികളിലും 6 കോർപ്പറേഷനുകളിലും പരിശോധന നടത്തിയത്. ഇന്ന് രാവിലെ 11 മണി മുതലാണ് വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്.

Top