ഓപ്പറേഷൻ താമര ;ബി.എല്‍ സന്തോഷ്, തുഷാര്‍ വെള്ളാപ്പള്ളി എന്നിവർ പ്രതി പട്ടികയിൽ

ഹൈദരബാദ്: തെലങ്കാന ഭരണകക്ഷി എം.എല്‍.എമാരെ കൂറുമാറ്റാന്‍ ശ്രമിച്ച കേസില്‍ ബിജെപി നേതാക്കളെ പ്രത്യേക അന്വേഷണ സംഘം പ്രതിപ്പട്ടികയില്‍ ചേര്‍ത്തു. ബി.ജെ.പി സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷ്, തുഷാര്‍ വെള്ളാപ്പള്ളി തുങ്ങിയവരെയാണ് പ്രതിപ്പട്ടികയില്‍ ചേര്‍ത്തത്.നേരത്തെ ഇവര്‍ക്ക് സമന്‍സ് നല്‍കിയിരുന്നെങ്കിലും അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായിരുന്നില്ല.

തുടര്‍ന്ന് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. നടപടിയുടെ അടുത്ത ഘട്ടമെന്നോണമാണ് എഫ്.ഐ.ആറില്‍ ഇവരുടെ പേരുകള്‍ ചേര്‍ത്തത്. ബി.എല്‍ സന്തോഷിനും തുഷാറിനും പുറമേ ജഗ്ഗുസ്വാമിയെയും പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. ഇവരെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കാന്‍ തക്ക തെളിവുകള്‍ ഇല്ലെന്നായിരുന്നു ബി.ജെ.പിയുടെ വാദം. എന്നാല്‍ ഒരു ലക്ഷത്തോളം പേജുകള്‍ വരുന്ന രേഖകള്‍ തെളിവാണെന്നായിരുന്ന ടി.ആര്‍.എസിന്റെ മറുപടി

Top